ADVERTISEMENT

മെല്‍ബണ്‍∙ ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി  ഓസ്‌ട്രേലിയന്‍ പര്യടനത്തിന്. സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വധര്‍മ്മ യാത്രയുടെ ഭാഗമായിട്ടാണു പര്യടനം. ഒക്ടോബര്‍ 31ന് പെര്‍ത്തില്‍ തുടങ്ങി നവംബര്‍ 11നു സിഡ്‌നിയില്‍ അവസാനിക്കുന്ന തരത്തിലാണ് ഓസ്‌ട്രേലിയയിലെ യാത്ര. 

swamiji

മെല്‍ബണ്‍( സെപ്റ്റംബര്‍-2), ടൗണ്‍സ്‌വില്ല( നവംബര്‍ -6), ബ്രിസ്ബേന്‍( നവംബര്‍ -8),കാന്‍ബറ( നവംബര്‍ -9)എന്നീ നഗരങ്ങളിലും വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സ്വാമിക്ക് സ്വീകരണം നല്‍കും. കേരള ഹിന്ദൂ സൊസൈറ്റി ഓഫ് മെല്‍ബണ്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി-ക്യൂന്‍സ് ലാന്റ് സംസ്‌കൃതി- ക്യൂന്‍സ് ലാന്റ്് , അയ്യപ്പ സമാജം-കാന്‍ബറ, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി- സിഡ്‌നി, ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ, സേവാഭാരതി- പെര്‍ത്ത്്, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി-ടൗണ്‍സ്‌വില്ല, ഹിന്ദു ഓര്‍ഗനൈസേഷന്‍ ആന്റ് ടെംപിള്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് യാത്രയ്ക്ക് ആതിഥേയത്വം വഗിക്കുക

swami-chidanandapuri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com