ADVERTISEMENT

കാൻബറ ∙ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്സ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മവാർഷികവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു. 

സിഡ്നിയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, റെഡാൽമറിൽ  ഒക്ടോബർ19നും ഒക്ടോബർ 20 ന് മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റി കോഫീൽഡ് ക്യാംപസിലുമാണ് ഇരു നേതാക്കളുടെ ജന്മവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകനും മുൻ കേന്ദ്ര മന്ത്രിയുമായ അനിൽ ശാസ്ത്രിയാണ് മുഖ്യാതിഥി. സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തുന്ന പ്രൊഫ. ഉമാ മേസ്ത്രി ( ഗ്രേറ്റ് ഗ്രാൻഡ് ഡോട്ടർ ഓഫ് മഹാത്മാഗാന്ധി ) ആയിരിക്കും മറ്റൊരതിഥി. 

20 ഞായറാഴ്ച ഉച്ചയ്ക്ക്  2 മുതൽ 4.30 വരെയാണ് മെൽബണിൽ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ മുഖ്യാഥിതികളെ കൂടാതെ ഡോ. തോമസ് വെബ്ബർ, ഡോ. ലങ്കാ ശിവപ്രസാദ്  ഡോ. പ്രദീപ് തനേജ എന്നിവർ പങ്കെടുക്കും. കൂടാതെ എക്സിബിഷനും ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ലൈവ് പെയിന്റിംഗുകളും പുസ്തക പ്രദർശനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

പരിപാടികൾ യഥാക്രമം സിഡ്നിയിൽ 19നും, മെൽബണിൽ 20നുമാണ്

Melbourne Venue: 

Building B, Monash University, Caulfield Campus. (20th Oct 2019, From: 2.30pm)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com