ADVERTISEMENT

ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് സിറോ മലബാർ കാത്തലിക്ക് മിഷനിൽ എല്ലാ വർഷവും നടത്തിവരുന്ന മാതാവിന്റെ തിരുനാൾ ഒക്ടോബർ 27 ഞായറാഴ്ച  ആഘോഷിക്കുന്നു. ഒക്ടോബർ  25 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനങ്ങൾ തോറും നടന്നു വരുന്ന ജപമാലയുടെ സമാപനവും വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നെരാഗ് പള്ളിയിൽ ഉണ്ടായിരിക്കും. പ്രശസ്ത മ്യൂസിക് ഡയറക്ടറും കുടുംബ നവീകരണ ധ്യാനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ബ്രദർ സണ്ണി സ്റ്റീഫൻ വചന സന്ദേശം പങ്കുവയ്ക്കും.

26 ശനിയാഴ്ച്ച വൈകിട്ടു 3.30ന്  ബ്രിസ്ബെൻ സൗത്ത് പള്ളി വികാരി ഫാ. അബ്രഹാം കഴുന്നടിയിൽ തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം നടത്തുകയും തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. പ്രധാന തിരുനാൾ ദിവസമായ 27 ഞായറാഴ്ച നെരാഗ് സെന്റ് ബ്രിജിഡ് ദേവാലയത്തിൽ പ്രധാന കാർമ്മികനായ റവ. ഫാ. തോമസ് അരീക്കുഴി, വികാരി ഫാ. വർഗീസ് വാവോലിൽ എന്നിവരുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന്  ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വർഗീസ് വാവോലിൽ, കൈക്കാരന്മാരായ ടോമി തോമസ്, ജോമി മാത്യു, സിബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com