ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു മെൽബൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഎൻസെഡ് (ANZ)  ടൂറിസത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫിസ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു.

anz-gif

 

anz3-gif

കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം കഴിഞ്ഞ ജനുവരിയിൽ ഉദ്ഘാടനം ചെയ്ത് ആദ്യ ഓഫിസ് മുംബെയിൽ ആരംഭിച്ചിരുന്നു. ചെറിയൊരു ചായക്കട നടത്തി അതിൽ നിന്നുള്ള വരുമാനം സ്വരുക്കൂട്ടി ഇതിനോടകം  23 രാജ്യങ്ങൾ സന്ദർശിച്ച കൊച്ചിയിലെ വൃദ്ധ ദമ്പതികളായ വിജയൻ– മോഹന എന്നിവർ ചേർന്ന്  ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം  പാക്കേജിന്റെ ഉദ്ഘാടനം മുൻ മന്ത്രി പി. ജെ. ജോസഫ് എംഎൽഎയും ആദ്യ ടിക്കറ്റ് വിൽപന നഗരസഭാധ്യക്ഷ പ്രഫ. ജെസി ആന്റണിയും നിർവ്വഹിച്ചു. വെബ്സൈറ്റ് സിനിമാ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു.

 

തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻസ് ചേംബർ സംസ്ഥാന സെക്രട്ടറി സാബു കെ. ജേക്കബ്, അർബൻ ബാങ്ക് പ്രസിഡന്റ് വി. വി. മത്തായി, സ്പോർട്സ് കൗൺസിലംഗം മേരി ജോർജ് തോട്ടം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്  അഡ്വ. ബിജു പറയനിലം, കെപിസിസി മൈനോരിറ്റി സെൽ ചെയർമാൻ മനോജ് കോക്കാട്ട്, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എസ്. മുഹമ്മദ്, എഎൻസെഡ് വൈസ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ നായർ, മാനേജിംഗ് ഡയറക്ടർ പ്രസാദ് ഫിലിപ്പ്, ഡയറക്ടർ ജോൺസൺ മാമലശേരി എന്നിവർ പ്രസംഗിച്ചു.

 

ഏറ്റവും മിതമായ നിരക്കിൽ ടൂറിസം പാക്കേജുകൾ നൽകി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എഎൻസെഡ് ടൂറിസം കമ്പനി ലക്ഷ്യമിടുന്നതെന്നു മാനേജിങ് ഡയറക്ടർ പ്രസാദ് ഫിലിപ്പ്, ഡയറക്ടർ ജോൺസൺ മാമലശ്ശേരി എന്നിവർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com