ADVERTISEMENT

ഗോഥെൻബർഗ്∙ ഗോഥെൻബർഗ് മലയാളികളുടെ പ്രയത്നത്താൽ ഒക്ടോബർ  5-നു ക്രൈസ്റ്റ് കിങ് പള്ളിയിൽ മലയാളികൾ എല്ലാവരും ചരിത്ര സംഭവം ആയ ആദ്യത്തെ മലയാളം ആരാധന കൂടാൻ ഒത്തു ചേർന്നു. ഫാദർ ബിനോയ് തൊട്ടിയിലിന്റെ നേതൃത്വത്തിൽ ആണ് സിറോ-മലബാർ ആരാധന നടന്നത്. ഡെൻമാർക്ക്‌, ഫിൻലൻഡ്‌, സ്റ്റോക്ക്ഹോം എന്നീ സ്ഥലങ്ങളിൽ ശുശ്രുഷ നടത്തി പോരുന്നു.

ഗോഥെൻബർഗിലെ മലയാളികളുടെ ഒരു സ്വപ്നസാഫല്യം ആയി ആണ് ഈ നിമിഷത്തെ എല്ലാവരും കാണുന്നത്. കൊയർ പ്രാക്ടീസും ലേഖനം വായനയും ഒക്കെ ആയി പൂർണ സപ്പോർട്ട് നൽകി  കുറിച്ചു പേര് കൂടെ തന്നെ ഉണ്ടായിരുന്നു. കൊയർ അംഗങ്ങളായ ലിജു അലക്സ്, ഫ്രാൻസിന.എൽ , ലിജി ട്വിങ്കിള്, ജിനോ, ട്വിങ്കിൾ എന്നിവരാണ് നേതൃത്വം നൽകിയത്. ശുശ്രുഷയ്ക്ക് ഇടയിൽ ലിൻഡ ലിജു ലേഖനം വായിക്കാനും എത്തി. അങ്ങനെ വളരെ നന്നായി ശുശ്രുഷ ആദ്യമായി തുടക്കം കുറിച്ചു.

gothenburg-malayalees

15 വർഷമായി ഈ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു, എന്തായാലും അവസാനം അതു നടന്നു കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും വളരെ ചെറിയ ആക്കം മലയാളികളിൽ നിന്നും ഒരു വലിയ മലയാളി കൂട്ടായ്മയിലേക്ക് ഇതു വളർന്നതിൽ ഒരുപാട് സന്തോഷവും ദൈവത്തോട് നന്ദിയും പറയുന്നു എന്നിങ്ങനെ ഗോഥെൻബർഗ് മലയാളി ആയ രത്തൻ ജോയ് അഭിപ്രായപ്പെടുന്നു.  കൊയർ അംഗം ആയ ലിജു അലക്സും ഇതിനെ പിന്താങ്ങുന്നു. വിശദമായി ഈ റെസിപ്പി കാണാനായി ഈ യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക: https://youtu.be/TY2Sn-_UeLQ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com