ADVERTISEMENT

മെല്‍ബണ്‍∙ ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 2019 നവംബർ 1, 2 തീയതികളിൽ വിവിധ പരിപാടികളോടെ മെല്‍ബണ്‍ സെ.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഏറ്റവും ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾ നടക്കും. 

ഒക്ടോബർ 27 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. സാം ബേബിയുടെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന പെരുന്നാൾ കൊടിയേറ്റോടുകൂടി ഈ വർഷത്തെ പെരുന്നാൾ ഔദ്യോഗികമായി തുടക്കം കുറിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലും അതിനോടു ചേര്‍ന്നുള്ള മറ്റ് പ്രോഗ്രാമുകളിലും വിശ്വാസികളെവരും പ്രാർഥനാപുര്‍വ്വം വന്നു സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുമാറാകണമെന്ന് ഇടവക വികാരി റവ. ഫാ. സാം ബേബി അറിയിച്ചു. ഇടവകകൈക്കാരന്‍  ലജി ജോര്‍ജ്, സെക്രട്ടറി സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com