ADVERTISEMENT

ഹെൽസിങ്കി∙ കേരളത്തിന്റെ സ്വന്തം ആയോധനമുറയായ കളരിപ്പയറ്റിനു വേദിയായി ഹെൽസിങ്കി. ഒക്ടോബർ 26 ന് ഹെൽസിങ്കിയിലെ റുഡോൾഫ് സ്റ്റെയിനെർ സ്കൂളിലാണ് കേരളത്തിൽ നിന്നും വന്ന ഹിന്ദുസ്ഥാൻ കളരി സംഘം  ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത്.  ഇന്ത്യൻ എംബസിയും വേൾഡ് മലയാളി ഫെഡറേഷനുമാണ് ഈ കലാവിരുന്നിന്‌   നേതൃത്വം നൽകിയത്.

ഇന്ത്യൻ അംബാസിഡർ വാണി റാവു ഇന്ത്യൻ ആയോധനകലകളെപ്പറ്റി സരളമായി  സംസാരിച്ചുകൊണ്ട്  കാണികളെ കയ്യിലെടുത്തു.

150 ഓളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ മലയാളികളെപ്പോലെ തന്നെ മറ്റു ഇന്ത്യക്കാരും അതുപോലെ തന്നെ ഫിന്നിഷുകാരും എത്തിച്ചേർന്നിരുന്നു.  വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ് വൈസ് പ്രസിഡന്റ്  ടെറി തോമസ്‌ , ഫിൻലൻഡ് പ്രസിഡന്റ്  അനുരാജ് ഒൽനേഡിയൻ ,ഫിൻലൻഡ്  കോർഡിനേറ്റർ സാജൻ രാജു , ട്രെഷറർ ജെസ്ന രമേശ് എന്നിവർ  എല്ലാറ്റിനും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com