ADVERTISEMENT

മെൽബൺ ∙ എപ്പിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മ മലർവാ‍ടി ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ കലാ– സംഗീത പരിശീലന കളരി സംഘടിപ്പിച്ചു. മെൽബൺ കലാക്ഷേത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സേതുനാഥ് പ്രഭാകർ,  സരിത സേതുനാഥ് എന്നിവർ നേതൃത്വം നൽകി.

സംഗീതത്തിലും കലയിലും താത്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും തുടർപരിശീലനവും നൽകുന്നത് ലക്ഷ്യമിട്ടാണ് പരിശീലന കളരി സംഘടിപ്പിച്ചതെന്ന് മലർവാടി ക്ലബ് ഭാരവാഹികൾ പറഞ്ഞു. എഴുപതോളം ആളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. തുടർപരിശീലനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com