ADVERTISEMENT

മെൽബൺ ∙ നൃത്ത കലയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൽപ സംസ്കൃതി സംഘടിപ്പിക്കുന്ന വാർഷിക നൃത്ത അരങ്ങ് സദ്യ നവംബർ 16 ശനിയാഴ്ച ക്യൂവിലെ റെനൈസൻസ് തീയറ്ററിൽ നടക്കും. വൈകിട്ട് 4.30 മുതലാണ് പരിപാടി.

മിനി സ്ക്രീനിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരക ശ്യാമ ശശിധരൻ. ആർട്ടിസ്റ്റിക് ഡയറക്ടറായി നേതൃത്വം നൽകുന്ന പ്രകൽപ സംസ്കൃതി നാല് വർഷമായി മെൽബണിൽ നൃത്ത വിദ്യാലയത്തിലൂടെ നിരവധി പേരെ നൃത്തം അഭ്യസിപ്പിച്ചുവരുന്നു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്ത വിഭാഗങ്ങളിലായി നൂറിലധികം ആളുകളാണ് പ്രായഭേദമെന്യെ ഇവരുടെ കീഴിൽ നൃത്ത പരിശീലനം നേടി വരുന്നത്. കുച്ചിപ്പുടിയിൽ ബിരുദാനന്തര ബിരുദധാരിയായ ശ്യാമ ശശിധരൻ, ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരക കൂടിയായ ശ്യാമ എം ഫോർ മലയാളം ടെലിവിഷൻ ചാനലിന്റെ സംഘാടകരിൽ ഒരാളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com