ADVERTISEMENT

മെൽബൺ ∙ മെൽബണിലെ പ്രവാസി മലയാളികൾക്ക് ആദ്യമായി ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന്റേയും കൊതിയൂറും ദിനങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രവാസി മലയാളി ബോബീഷിന്റെ ഉടമസ്ഥതയിൽ ഉള്ള ആകൂറാട്ട് (AUK ART) എന്ന സ്ഥാപനത്തിൽ ആദ്യമായി ഏത്തപ്പഴവും ചക്കപ്പഴവും എത്തിയിരിക്കുന്നു. ഓസ്ട്രേലിയായിലെ ക്യൂൻസ്‌ലാൻഡ് സംസ്ഥാനത്ത് ചക്കയും മാങ്ങയും ഒക്കെ സുലഭമായി കിട്ടുമെങ്കിലും മെൽബൺ മലയാളികൾക്ക് ആ ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാൽ ബോബീഷിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും വിഷ രഹിതമായ പച്ചകറികൾ മെൽബൺ മലയാളികൾക്ക് കിട്ടി തുടങ്ങിയിരുന്നു.

 

jack-fruit-gif

എന്നാൽ ആദ്യമായാണ് വിഷരഹിതമായ ഏത്തപ്പഴവും, ചക്കപ്പഴവും മെൽബൺ മലയാളികൾ രുചിച്ച് തുടരുന്നത്. കേരളത്തിലെ അതേ രുചിയിൽ കഴിക്കാൻ പറ്റുന്ന ഏത്തപ്പഴത്തിന് മലയാളികൾക്കിടയിൽ നല്ല ഡിമാന്റ് ആണ്.

 

മെൽബണിലെ ബെറിക്കിലെ കെസി ഹോസ്പിറ്റലിൽ തിയേറ്റർ ടെക്നിഷ്യൻ ആയി ജോലി ചെയ്യുന്നതോടൊപ്പം മലയാളികൾക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികളും  grocery യും വിതരണം ചെയ്യുന്നു. മറ്റ് ഇൻഡ്യൻ കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഗുണവും വില നിലവാരവും താരതമ്യപ്പെടുത്തു മ്പോൾ  പ്രവാസി മലയാളികൾ മെൽബണിലെ ബോബീഷിനെ തന്നെ ആശ്രയിക്കുന്നു. മെൽബണിലെ മലയാളികൾക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ വഴി ഏത് സാധനവും ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുന്ന സംവിധാനവും ഇതിനോടകം ബോബീഷ് നടപ്പിൽ വരുത്തിയിരിക്കുന്നു.

 

സീസൻ അനുസരിച്ച് ചേമ്പ്, വെള്ളരിക്കാ, പടവലങ്ങാ, പാവക്ക എന്നിങ്ങനെയുള്ള പച്ചക്കറികൾ സുലഭമായി ഫ്രഷ് ആയി ഇവിടെ ലഭിക്കുന്നു. ഈ വരുന്ന ക്രിസ്മസ് സീസൺ ആഘോഷമാക്കാൻ ക്രിസ്മസ് ട്രീ, കേക്ക്, നക്ഷത്രങ്ങൾ ഇവയ്ക്കും ഉടൻ തന്നെ വിൽപന ആരംഭിക്കും എന്നു മാനേജിങ് ഡയറക്ടർ ബോബീഷ് അറിയിച്ചു.ഏത്തപ്പഴവും ചക്കപ്പഴവും പല മലയാളികൾക്കും കിട്ടാത്തതിൽ അടുത്ത ലോഡിന് ഓർഡർ കൊടുത്തിരിക്കുകയാണ് ബോബീഷ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com