ADVERTISEMENT

ചെന്നൈ∙ ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാംപ് നവംബർ 21 വ്യാഴം മുതൽ 24 ഞായർ  വരെ ചെന്നൈ താമ്പരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. ശ്രീലങ്ക , മലേഷ്യ, ഓസ്ട്രേലിയ , അമേരിക്ക , ദുബായ് തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും കേരളമുൾപ്പടെ  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 25000-ൽ പരം യുവതീ യുവാക്കൾ ക്യാംപിൽ പങ്കെടുക്കും. " അർത്ഥവത്തായ ഒരു ജീവിതം ( A life worth living) " എന്നതാണ് ക്യാംപിന്റെ ചിന്താവിഷയം. 

 

സബ് ജൂനിയർ , ജൂനിയർ , സീനിയർ , സൂപ്പർ സീനിയർ എന്നീ ഗ്രൂപ്പുകൾ അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ആത്മീയ പരിപാടികൾ ഉണ്ടായിരിക്കും. വേദ പഠനത്തിനും ധ്യാനത്തിനുമായി സൂപ്പർ സീനിയർ സീനിയർ വിഭാഗത്തിന് യിരെമ്യാവ് പ്രവാചകന്റെ പുസ്തകം  സബ് ജൂനിയർ – ജൂനിയർ വിഭാഗത്തിന് എബ്രായ ലേഖനവും  നൽകിയിട്ടുണ്ട്. വിവിധ ഭാഷയിലുള്ള ഗാന പരിശീലനം , ബൈബിൾ ക്വിസ്, വേദ പുസ്തകത്തിൽ നിന്നുള്ള കടങ്കഥകൾ , ഗാനശുശ്രൂഷ , ഉണർവ് യോഗം , ഡിബേറ്റ് എന്നിവ ഉണ്ടായിരിക്കും. 

 

14 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതീ യുവാക്കൾക്ക് ക്യാംപിൽ പങ്കെടുക്കാം. പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പാണിത്. ക്യാമ്പിൽ പങ്കെടുക്കുന്ന യുവതീ യുവാക്കൾക്ക് താമസവും ഭക്ഷണ സൗകര്യവും കൺവൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. നേരത്തെ രജിസ്ട്രർ ചെയ്തവർക്ക് മാത്രമെ ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കൂ. സഭയുടെ പ്രധാനശ്രുശൂഷകർ ക്യാമ്പിന് നേത്യത്വം നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com