ADVERTISEMENT

ക്വാലലംപുർ ∙ ആറു രാജ്യങ്ങൾ പിന്നിട്ട് കോഴിക്കോട് നിന്നും സിംഗപ്പൂരേക്കുള്ള യാത്രാമധ്യേ മലേഷ്യയിലെത്തിയ യുവാക്കൾക്ക് മലേഷ്യയിലെ വിവിധ മലയാളി സംഘടനകൾ സ്വീകരണം നൽകി. ഓഗസ്റ്റ് എട്ടിന് കോഴിക്കോട് നിന്നും സൈക്കിളിൽ യാത്ര തിരിച്ച കാലിക്കറ്റ് അപ്പ്‌ടൗൺ റോട്ടറി ക്ലബ് അംഗങ്ങളായ ഫായിസും രജിത്തുമാണ് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ, തായ്‌ലൻഡ്, മലേഷ്യ എന്നീ ആറു രാജ്യങ്ങൾ താണ്ടി എട്ടായിരത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ച് സിംഗപ്പൂർ മലേഷ്യ ബോർഡറിലെത്തിച്ചേർന്നത്.

മലേഷ്യ-സിംഗപ്പൂർ അതിർത്തി പങ്കിടുന്ന ജോഹോർ സ്റ്റേറ്റിൽ പ്രവാസി മലയാളി അസോസിയേഷൻ ജോഹോർ ഘടകം ഭാരവാഹികൾ ഇരുവർക്കും സ്വീകരണം നൽകി. പിഎംഎ ജോഹോർ പ്രസിഡന്റ് റഷീദ്, സെക്രട്ടറി നസീർ ചന്തേര എന്നിവർ ഇരുവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇവരെ ആനയിക്കാൻ സിംഗപ്പൂരിൽ നിന്നും ഒട്ടേറെ സൈക്ലിസ്റ്റുകൾ മലേഷ്യയിലെത്തിയിട്ടുണ്ട്. 

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോട് കൂടി മലേഷ്യൻ ബോർഡർ താണ്ടി യുവാക്കൾ ലക്ഷ്യ സ്ഥാനമായ സിംഗപ്പൂരിൽ എത്തിച്ചേരും. കേരളത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രണ്ട് യുവാക്കൾ ഈ റൂട്ടിൽ സൈക്കിൾ സവാരി സംഘടിപ്പിക്കുന്നത്. മലേഷ്യയിലെ പ്രവാസി മലയാളികളുടെ പ്രോത്സാഹനം  തങ്ങളുടെ ഈ സൈക്കിൾ യാത്രയിൽ വലിയൊരു മുതൽക്കൂട്ടാണെന്നും യുവാക്കൾ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com