മെൽബൺ ∙ ജിലോങ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷ പരിപാടികൾ 'ക്രിസ്മസ് ഇൻ ജീലോങ്' ഡിസംബർ 27 വെള്ളിയാഴ്ച നോർലൈൻ ( 1-15 Cox road) സെന്റിനറി ഹാളിൽ നടക്കും.
വൈകിട്ട് 4.30 മുതൽ 10 വരെ വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും നടക്കും. പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ന്യൂ സൗത്ത് വെയിൽസിൽ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്കും, വരൾച്ച മൂലം കൃഷിനാശം സംഭവിച്ചവർക്കും ഓസ്ട്രേലിയൻ റെഡ്ക്രോസിനും സംഭാവനയായി നൽകും. കേരളത്തിൽ വെള്ളപ്പൊക്ക ദുരിതമുണ്ടായപ്പോൾ ജീലോങ്ങിലെ ഓസ്ട്രേലിയക്കാർ നൽകിയ സഹായങ്ങൾക്ക് നന്ദി സൂചകമായാണ് ഓസ്ടേലിയയിലെ ദുരിതബാധിതരെ സഹായിക്കുന്നതെന്ന് ജി എം എ ഭാരവാഹികൾ പറഞ്ഞു.
പരിപാടികൾ സംബന്ധിച്ച വിവരങ്ങൾക്ക് - അനീഷ് (0484345763), മജോഷ് (0431176011), എൽദോ ( 0470440119), നിതിൻ (0468446144).