ADVERTISEMENT

മെൽബൺ/ചെന്നൈ ∙ പൊന്നോമന മരിച്ചതറിയാതെ ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിലേക്ക് ദമ്പതികളുടെ വിമാനയാത്ര. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരായ ശക്തി മുരുകൻ (32), ദീപ (27) ദമ്പതികളുടെ 6 മാസം പ്രായമായ മകൻ ഹൃതിക്കാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്.

ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാനാണ് കുഞ്ഞുമായി ഇരുവരും എത്തിയത്. ചെന്നൈയിൽ വിമാനമിറങ്ങിയതിനു ശേഷമാണു കുട്ടിക്ക് ബോധമില്ലെന്നു കണ്ടെത്തിയത്. ഉറങ്ങുകയാണെന്ന് ആദ്യം കരുതിയെങ്കിലും വിളിച്ചിട്ടും ഉണരാഞ്ഞതിനെ തുടർന്നു വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ എത്തിച്ചു.

കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ നിന്നു മലേഷ്യയിലെത്തി അവിടെനിന്നു ചെന്നൈയിലേക്കു വിമാനം കയറുന്നതു വരെ കുഞ്ഞ് ഉണർന്നിരിക്കുയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് പറഞ്ഞു.

english summary: Couple from Australia find child dead on arrival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com