ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം  ഇന്ന് മെൽബണിൽ നടക്കും.  ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പി.രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാപരിപാടികൾ,  ചിത്രപ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 

 പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ വച്ചു നൽകാനുള്ള  പദ്ധതിക്ക് സമ്മേളനം അന്തിമ  തീരുമാനമെടുക്കും. ഓസ്‌ട്രേലിയയിലെ തൊഴിൽ,  വിദ്യാഭ്യാസ  സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ഹെൽപ് ഡസ്ക് രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ കെ. ജി. സജീവ് അറിയിച്ചു.  സുനു സൈമൺ (ചെയർമാൻ) എബി പൊയ്ക്കാട്ടിൽ (കൺവീനർ) എന്നിവരടങ്ങുന്ന സ്വാഗത സംഘം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com