ADVERTISEMENT

അഡ്‌ലെയ്ഡ് ∙ ഫൂഡ് സൗത്ത് ഓസ്ട്രേലിയയും സൗത്ത് ഓസ്ട്രേലയിൽ സർക്കാരും ചേർന്നു നൽകുന്ന ഭക്ഷ്യമേഖലയിലെ മികച്ച സേവനദാതാവിനുള്ള പുരസ്കാരത്തിന് സൗത്ത് ഓസ്ട്രേലിയൻ അനലിറ്റിക്കൽ ലബോറട്ടറി (എസ്എഎഎൽഎസ്) അർഹരായി. അഡ്‌ലെയ്ഡിൽ നടന്ന ചടങ്ങിൽ എസ്എഎഎൽഎസ് മാനേജർ ശ്യാംലാൽ കൈപ്പപ്ലാക്കൽ പുരസ്കാരം ഏറ്റുവാങ്ങി. 

സൗത്ത് ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വിദഗ്ധനും മൈക്രോബയോളജിസ്റ്റുമായ ശ്യാംലാൽ, മാക്രോ ഇൻവെസ്റ്റ്മെന്റ്സിനു വേണ്ടി 2009ൽ സ്ഥാപിച്ച എസ്എഎഎൽഎസ് ഇന്ന് സൗത്ത് ഓസ്ട്രേലിയയിലെ പ്രമുഖ ഭക്ഷ്യപരിശോധനാ ലാബ് ആണ്.

തൃശൂർ ചാലക്കുടി സ്വദേശിയായ ശ്യാംലാലിന്റെ പുരസ്കാര നേട്ടം സൗത്ത് ഓസ്ട്രേലിയയിലെ മലയാളികൾക്ക് അഭിമാനമായി. ശ്യാംലാലിന്റെ ഭാര്യ ബിജി. മകൾ അവ്‌നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com