ADVERTISEMENT

മെൽബൺ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോളിനോടൊപ്പം സൗത്ത് റീജിയൻ അവതരിപ്പിച്ച ഫ്ലാഷ് മോബ് മെൽബൺ മലയാളികൾക്ക് കൗതുകമായി. സൗത്ത് റീജിയന്റെ വനിതകൾ ഇദംപ്രദം ആയിട്ടാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടിയത്.

കൂട്ടത്തിൽ സൗത്ത് റീജിയണിലെ പുരുഷന്മാരും കൂടി ചേർന്നപ്പോൾ തദ്ദേശവാസികൾ പോലും വീട്ടിൽ നിന്ന് ഇറങ്ങി വന്ന് പങ്കെടുത്തവരെ അഭിനന്ദിച്ചു. അസോസിയേഷന്റെ സൗത്ത് റീജിയണിലെ വനിതകളെ ഒരു ദിവസം കൊണ്ടാണ് ലിജി റോബിൻ പരിശീലിപ്പിച്ച് ഏവരുടേയും കൈയ്യടി നേടിയത്. അതുപോലെ പുരുഷന്മാരെ രണ്ട് മണിക്കൂർ കൊണ്ട് സ്റ്റെപ്പുകൾ പഠിപ്പിച്ച് ഡാൻസർമാരാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ചത് മാത്യൂസ് തമ്പലക്കാട്ടും റ്റോബി വാളത്താറ്റും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. അസോസിയേഷന്റെ ആക്ടിവ് അംഗങ്ങളായ റ്റോണി –ജൂലി ദമ്പതികളുടെ വിശാലമായ വീടിന്റെ മുൻപിൽ നിരവധി കാറുകളുടെ ലൈറ്റിന്റെ അകമ്പടിയോടുകൂടി ഫ്ലാഷ് മോബ് അരങ്ങേറിയത്. കെ.സി സിറ്റി കൗൺസിലിലെ ഉന്നത ഉദ്യോഗസ്ഥനും റ്റോണി –ജൂലി ദമ്പതികളുടെ അയൽപക്കകരായ ഡേവിഡ്– സ്മിത്തിനെപ്പോലുള്ള ഓസ്ട്രേലിയക്കാർ ഫ്ലാഷ് മോബ് കണ്ട് ഈ ലേഖകന്റെ അരികിൽ വന്ന് അംഗങ്ങളെ  പ്രത്യേകം അഭിനന്ദിച്ചു.

അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ നൃത്ത ചുവടുകൾ ആണ് ഫ്ലാഷ് മോബിലൂടെ സൗത്ത് റീജിയണിലെ പുരുഷന്മാരും വനിതകളും അവതരിപ്പിച്ചതെന്ന് അസോസിയേഷന്റെ പ്രസിഡന്റ് സജി കുന്നുംപുറം അഭിനന്ദനങ്ങൾ വർഷിച്ചുകൊണ്ട് പറഞ്ഞു. എന്തായാലും അസോസിയേഷന്റെ സൗത്ത് റീജിയനിലെ വനിതകൾ ഒന്നടങ്കം ഇത് വിജയിപ്പിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയതിന്റെ ഫലം ആണ് ഫ്ലാഷ് മോബ് വിജയിക്കാൻ കാരണം എന്നു പരിശീലക ലിജി റോജിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com