ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ഹോളിട്രിനിറ്റി സിഎസ്ഐ പള്ളിയിൽ ക്രിസ്മസ് കാരൾ സർവീസ് നടത്തി. വാട്സൺ സ്ട്രീറ്റ് ക്യാപ് ഹിൽ ചർച്ച് ഹാളിൽ നടന്ന കാരൾ ശുശ്രൂഷയ്ക്ക് ഇടവക വികാരിയും ഗായക സംഘം കമ്മിറ്റി പ്രസിഡന്റുമായ ഷിബിൻ വർഗീസ് നേതൃത്വം നൽകി. ശ്രീലങ്കൻ സ്വദേശിയും ക്രൈസ്റ്റ് ദി കിങ് ചർച്ച് വികാരിയുമായ ഫാ.ഡേവിഡ് ഫ്രാൻസിസ് ക്രിസ്മസ് സന്ദേശം നൽകി. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്തെ മലയാളി സാന്നിധ്യമായ ജോയ് കെ.മാത്യു മുഖ്യാതിഥി ആയിരുന്നു.

ക്വയർ മാസ്റ്റർ കുര്യൻ സച്ചിൻ ജോണിന്റെ നേതൃത്വത്തിൽ ഗായകരായ അലെൻ സച്ചിൻ ജോൺ, അലെൻ വർക്കി, പ്രിയ സൂസൻ പ്രസാദ്, ഷെബി എലിസബത്ത് ജോർജ്, അനു സച്ചിൻ കുര്യൻ, ഷെനി തുഷാൻ, ഷെറീൻ ആൽവിൻ, മിനി സൂസൻ ജോൺ, റ്റാനിയ സോണി.ജിസ് ജോൺ തോമസ്, തോമസ് ജോൺ, എബിൻ എബ്രഹാം ഫിലിപ്, സാബു ജേക്കബ്, സോണി ജോൺ മാത്യു, റവ.ഷിബിൻ വർഗീസ് എന്നിവർ ഒരുക്കിയ കാരൾ സംഗീത വിരുന്ന് ആസ്വാദ്യകരമായി. സൺഡേ സ്കൂൾ കുട്ടികളുടെ കാരൾ അവതരണവും  ശ്രദ്ധയാകർഷിച്ചു.

സിഎസ്ഐ ചർച്ച് സെക്രട്ടറി എബ്രഹാം ഫിലിപ്, ഗായക സംഘം സെക്രട്ടറി ജിസ് ജോൺ തോമസ്, ക്വയർ മാസ്റ്റർ കുര്യൻ സച്ചിൻ ജോൺ, ക്വയർ ട്രഷറർ ഷെറീൻ ആൽവിൻ, എബിൻ എബ്രഹാം ഫിലിപ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com