ADVERTISEMENT

അഡലൈഡ് ∙ അസ്സോസിയേറ്റ് പ്രഫ. മരിയ പറപ്പിള്ളിയെ The Advertiser Woman of the Year-Top Innovator ആയി പ്രഖ്യാപിച്ചു. ഡിസംബർ 3 ന് ന്യൂസ് കോർപറേഷന്റെ Keith Murdoch House-ൽ വച്ചു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ചാണ് മരിയ ഈ പദവിക്ക് അർഹയാകുന്നതു്  ഈ ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യാക്കാരിയുമാണ് മരിയ. South Australian Premier, Hon. Steve Marshall MP, News Corp Executives തുടങ്ങി വിശിഷ്ടാതിഥികൾ ഉൾപ്പെട്ട സദസ്സിൽ The Advertiser/Sunday Mail Editor നിന്നും മരിയ അവാർഡ് ഏറ്റുവാങ്ങി. വിമൻസ് സഫറേജ് പെറ്റീഷന്റെ 125 ആം വാഷികത്തോടനുബന്ധിച്ച് നടന്ന ഒരു വർഷം നീണ്ട campaign ശേഷമാണ് 30 പേരടങ്ങുന്ന Inspiring South Australian Women list ൽ മരിയയെ തിരഞ്ഞെടുക്കുന്നത്. അതിൽ നിന്നും പിന്നെയും തിരഞ്ഞെടുക്കപ്പെട്ട Coriole Top Innovator category- ലെ അഞ്ചു പേരിലൊളായിരുന്നു മരിയ. 

അഡ്‌ലൈഡിലെ ഫ്ലിന്റേഴ്സ് സർവ്വകലാശാലയിൽ ഭൗതിക ശാസ്ത്രത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ ഡോ മരിയ STEM Enrichment Academy യുടെ മേധാവിയും കൂടിയാണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും  മകളാണു ഡോ. മരിയ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com