ADVERTISEMENT

ടൗണ്‍സ് വില്ലെ ∙ ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ  (ടൗണ്‍സ് വില്ലെ 2020) പത്താമത് സമ്മേളനം അടുത്ത ഏപ്രില്‍  3, 4, 5 തീയതികളില്‍ ടൗണ്‍സ് വില്ലെയില്‍ (നോര്‍ത്ത്റീച്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, 38 ക്യാന്‍ടെര്‍ബറി റോഡ്‌, കിര്‍വാന്‍, ടൗണ്‍സ് വില്ലെ, QLD- 4810) വച്ചു നടത്തുമെന്നു നാഷനല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്, സെക്രട്ടറി പാസ്റ്റര്‍ സജിമോന്‍ സക്കറിയ എന്നിവര്‍ അറിയിച്ചു.

സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തരായ കര്‍തൃദാസന്മാര്‍ ദൈവ വചനം ശുശ്രൂഷിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫാമിലി സെക്‌ഷന്‍, യൂത്ത് സെക്‌ഷന്‍, ലേഡീസ് സെക്‌ഷന്‍ എന്നിവ ഉണ്ടായിരിക്കും. ഓസ്ട്രേലിയയുടെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കും. ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി കണ്‍വീനര്‍)  +61 423804644.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com