sections
MORE

ക്രിസ്മസ് കരോളിന്റെ കലാശക്കൊട്ടും സമാപനവും ഉജ്വലമായി

knanaya-catholic-congress-xmas-program-australia
SHARE

മെൽബൺ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയയുടെ ഈ വർഷത്തെ ക്രിസ്മസ് കരോളിന്റെ സമാപനം വർണ്ണോജ്ജ്വലമായി. മെൽബണിലെ നോബിൾ പാർക്ക് റോസ്സ് റിസർവ് കമ്മ്യൂണിറ്റി ഹാളിൽ ഞായറാഴ്ച വൈകിട്ട് സമാപനം നടന്നു. തലേദിവസം നോർത്ത് റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ കലാശക്കൊട്ട് ആവേശ തിര ഉയർത്തി. ഫിലിപ്പ് – സിൽവി കമ്പക്കാലുങ്കലിന്റെ വസതിയിൽ നടന്ന ഫ്ലാഷ് –മോബ്  കോർഡിനേറ്റർമാരായ ജോ ഉറവക്കുഴി, സിബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ വനിതകളുടെ സഹകരണത്തോടെ അത്യുജ്ജ്വലമായി അവതരിപ്പിച്ചു. 

knanaya-catholic-congress-xmas-program-australia2

ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന പിടിയും കോഴിയും കൂടാതെ കോട്ടയം സ്റ്റൈലിൽ ഉള്ള മീൻതലയും ഫിലിപ്പ് കമ്പക്കാലുങ്കലിന്റെ വസതിയിലെ സ്നേഹ വിരുന്നിന് തിലകക്കുറിയായി. സൗത്ത് റീജിയനിൽ നിന്നും നോർത്ത് റീജിയനിൽ നടന്ന അസോസിയേഷന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാൻ കോർഡിനേറ്റർ മാത്യു തമ്പലക്കാടിന്റേയും ജയിക്കബ് പാലച്ചേരിയുടെയും നേതൃത്വത്തിൽ നൂറു കണക്കിന് അംഗങ്ങൾ സ്പെഷ്യൽ ബസ്സിലും കാറുകളിലും ആയി നോർത്ത് സൈഡിൽ എത്തിയത്. റൈമി – ആനിയമ്മ ദമ്പതികളുടെ വസതിയിൽ കരോൾ കലാശക്കൊട്ടിന് തിരശ്ശീല വീണു. ഒരു മാസം നീണ്ടു നിന്ന ക്രിസ്മസ് കരോൾ അസോസിയേഷന്റെ ചരിത്രത്തിലെ നാഴിക കല്ലാണെന്ന് പ്രസിഡന്റ് സജി കുന്നുംപുറം സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കൊണ്ട് മാത്രമാണ് ക്രിസ്തുമസ് കരോൾ വിജയിപ്പിക്കാൻ കഴിഞ്ഞതെന്നും ജോയിന്റ് സെക്രട്ടറി ജെമീലാ സോജൻ പറഞ്ഞു.

അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരായ തോമസ് ആക്കമാലി, സൈമൺ വേളുപ്പറമ്പിൽ, സജി വയലുങ്കൽ, സുനു സൈമൻ എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ പങ്കുവച്ചു. ക്രിസ്മസ് പാപ്പായെ കേരളാ ബൈക്കേഴ്സിന്റെ സാരഥികളായ സോജൻ പൂഴിക്കുന്നേൽ, സോണി പൂഴിക്കുന്നേൽ, ജോസഫ് ജയിംസ്, പോൾ തോമസ് എന്നിവരുടെ ബൈക്കിന്റെ അകമ്പടിയോടുകൂടി ജിജിമോൻ ജോസഫിന്റെ തുറന്ന വാഹനത്തിൽ ഹാളിന്റെ മുൻപിൽ എത്തിയപ്പോൾ കരോൾ പാട്ടിന്റെ താളലയങ്ങളിലൂടെ പ്രസിഡന്റ് സജി കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്കാർ എതിരേറ്റ് ഹാളിലേക്ക് ആനയിച്ചു. തുടർന്ന് കെസിവൈഎൽ യുവതി യുവാക്കൾ നടത്തിയ ഫ്ലാഷ് മോബ് നൃത്ത ചുവടുകൾകൊണ്ട് വിസ്മയം സൃഷ്ടിച്ചു. 

knanaya-catholic-congress-xmas-program-australia4

ഈശ്വര പ്രാർഥനയ്ക്കുശേഷം വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. നോർത്ത് വെസ്റ്റ് റീജിയൻ അവതരിപ്പിച്ച പുരുഷൻമാരുടെ ഡാൻസ് ജോമോൻ കുളിഞ്ഞിയുടെ നേതൃത്വത്തിൽ നടന്ന വിസ്മയ കാഴ്ച വച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സൗത്ത് റീജിയനിലെ ഭാവഗായകൻ മോൻസി പൂത്തറ നേതൃത്വം നൽകിയ കരോൾ ഗാനങ്ങൾ ശ്രോതാക്കളുടെ മനംകവർന്നു. അസോസിയേഷന്റെ ചരിത്രത്തിലെ ഇദംപ്രദമായ ഫാഷൻ പരേഡ് അത്ഭുതം ഉളവാക്കി. ജൂബി തോമസ്, ലിജി റോബിൻ എന്നിവർ നേതൃത്വം നൽകി. വനിതകളുടെ ഫാഷൻ പരേഡ് പ്രായത്തെ മറന്ന് പോലും വനിതകൾ അവതരിപ്പിച്ചപ്പോൾ യുവസുന്ദരികൾ ആയി മാറി. പ്രത്യേകം തയാറാക്കിയ റാമ്പിൽ ലൈറ്റിന്റേയും ശബ്ദത്തിന്റേയും അകമ്പടിയോടുകൂടി ചടുല ചുവടുകളുമായി വനിതകൾ അരങ്ങത്ത് വന്നപ്പോൾ ആവേശത്തിന്റെ അലയൊലികൾ ഹാളിൽ എങ്ങും നിറഞ്ഞു. ഒരു മാസം നീണ്ടു നിന്ന കരോളിൽ സൗത്ത് റീജിയനിൽ നിന്നും ഏറ്റവും കൂടുതൽ തവണ പങ്കെടുത്ത വിവിയാൻ പുളിംതോട്ടിലിന് കോർഡിനേറ്റർ മാത്യു തമ്പലക്കാട്ട് അഭിനന്ദിച്ചു.

knanaya-catholic-congress-xmas-program-australia1

ജോസ് സ്റ്റീഫൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ക്രിസ്മസ് കരോളിന്റെ കൾച്ചറൽ പ്രോഗ്രാമിന്റെ അവതാരകർ ആഷ്നാ ഷാജൻ, നികിതാ ബോബി എന്നിവരും മിന്നിതിളങ്ങി. അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് കരോളിന് ആശംസകൾ ടെലിഫോൺ കോൺഫറൻസിലൂടെ മന്ത്രി ഇ. പി. ജയരാജൻ, തോമസ് ചാഴിക്കാടൻ എംപി, മോൻസ് ജോസഫ് എന്നിവർ നേർന്നു. ഒരു മാസം നീണ്ടു നിന്ന ക്രിസ്തുമസ് കരോൾ വിജയിപ്പിക്കാൻ പരിശ്രമിച്ച അസോസിയേഷന്റെ ട്രഷറർ സാജൻ മൈക്കിൾ, കോർഡിനേറ്റർമാരായ മാത്യു തമ്പലക്കാട്ട്, ജയിംസ് മണിമല, ജോ സൈമൺ ഉറവക്കുഴി, സിബി മാത്യു, കെസിവൈഎൻ പ്രസിഡന്റ് പോൾ തോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ജൂബി തോമസ് എന്നിവരെ പ്രസിഡന്റ് സജി കുന്നുംപുറം പ്രത്യേകം അഭിനന്ദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA