പെരുമ്പാവൂർ സ്വദേശികളായ നവദമ്പതികൾ കാറപകടത്തിൽ മരിച്ചു
Mail This Article
×
സിഡ്നി∙ ന്യൂസൗത്ത് വേയ്ൽസിലെ ഡബ്ബോക്കടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് (ഇന്ത്യൻ സമയം രാവിലെ ഏഴിന്) ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ആൽവിൻ മത്തായി, ഭാര്യ നീനു എന്നിവരാണു മരിച്ചത്. അപകടത്തിൽ കത്തിനശിച്ച കാറിനുള്ളിൽ ഇരുവരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ക്വീൻസ്ലാൻഡിൽ നിന്ന് ഡബ്ബോയിലേക്കുള്ള ന്യൂവൽ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു. 10 പേരെ പരിക്കുക ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.