ADVERTISEMENT
മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ കത്തീഡ്രല്‍ നിര്‍മ്മാണ ധനശേഖരാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിള്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിക്കും. റിസര്‍വോയിലെ വൈറ്റ്ലൊ സ്ട്രീറ്റിലുള്ള സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ഡിസംബര്‍ 24നു രാത്രി 8 മണിക്കുള്ള ദിവ്യബലിയില്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 9.30ന് കത്തീഡ്രല്‍ ഇടവകയിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തില്‍ കാരള്‍ ഗാനങ്ങള്‍ ആലപിക്കും. 10 മണിക്കാണ് റാഫിള്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കൊ, ആന്റോ തോമസ്, റാഫിളിന്‍റെയും ഫിനാന്‍സ് കമ്മിറ്റിയുടെയും കണ്‍വീനറായ ജോണ്‍സണ്‍ ജോര്‍ജ്ജ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, റാഫിള്‍ ടിക്കറ്റ് കമ്മിറ്റി അംഗം ജിനോയ് സ്കറിയ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നൽകും. നറുക്കെടുപ്പിന്‍റെ തത്സമയ സംപ്രേഷണം കത്തീഡ്രല്‍ ഇടവക ഫേസ്ബുക്ക് പേജില്‍ ഉണ്ടായിരിക്കും. വിജയികളെ നേരിട്ട് അറിയിക്കുന്നതോടൊപ്പം കത്തീഡ്രല്‍ ഇടവകയുടെ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പിന് ശേഷം ക്രിസ്മസ് കേക്കിന്‍റെ വിതരണവും ഉണ്ടായിരിക്കും.

ഡിസംബര്‍ 24 രാത്രി 7 മണിക്ക് റോക്സ്ബറോ പാര്‍ക്കിലെ സതേണ്‍ക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റന്‍ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഒന്നാം സമ്മാനമായി 65000 ഡോളര്‍ വിലയുള്ള ടൊയോട്ട പ്രാഡോ കാറും രണ്ടാം സമ്മാനമായി ഫ്ളൈവേള്‍ഡ് ഇന്‍റര്‍നാഷണല്‍ നൽകുന്ന 2000 ഡോളറിന്‍റെ ട്രാവല്‍ വൗച്ചറും മൂന്നാം സമ്മാനമായി സെലിബ്രേഷന്‍സ് ഇന്ത്യന്‍ റസ്റ്ററന്‍റ് നൽകുന്ന ആയിരം ഡോളറിന്‍റെ കോള്‍സ് മയര്‍ ഗിഫ്റ്റ് വൗച്ചറും നാലാം സമ്മാനമായി 500 ഡോളര്‍ വിലമതിക്കുന്ന സ്പിരിറ്റ് ഓഫ് ടാസ്മാനിയുടെ രണ്ട് ഗിഫ്റ്റ് വൗച്ചറും അഞ്ചാം സമ്മാനമായി കോക്കനട്ട് ലഗൂണ്‍ റെസ്റ്റോറന്‍റിന്‍റെ നൂറു ഡോളറിന്‍റെ അഞ്ച് വൗച്ചറുകളുമാണ് റാഫിള്‍ ടിക്കറ്റിന്‍റെ സമ്മാനങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com