ADVERTISEMENT

മെൽബണ്‍ ∙  പൗരത്വനിയമ ഭേദഗതിക്കെതിരെ മെൽബണില്‍ ശക്തമായ പ്രതിഷേധം നടന്നു. ആയിരത്തോളം പേർ പങ്കെടുത്ത പ്രതിഷേധ സംഗമത്തിൽ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുത്തു. 

cab-australia-2

മെൽബണിലെ പ്രശസ്തമായ ഫെഡറേഷൻ സ്ക്വയറിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പ്രതിഷേധ സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പങ്കെടുത്തു. പൗരത്വനിയമ ഭേദഗതിയെക്കുറിച്ചു സുരേഷ് കുമാർ, ഭാസി, ജസ്മിൻ എന്നിവർ സംസാരിച്ചു. 

cab-australia-3

പ്രതിഷേധത്തിന് കനയ്യയുടെ ആസാദി മുദ്രാവാക്യങ്ങൾ ആവേശം പകർന്നു. ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടി വൈകിട്ട് മൂന്നു മണിവരെ നീണ്ടു നിന്നു. സാരെ ജഹാംസെ അച്ചാ ആലപിച്ച് അവസാനിപ്പിച്ചു.

cab-australia-4

പ്രതിഷേധ സംഗമം വിഷയത്തിന്റെ ഗൗരവം കൊണ്ടും ജനബാഹുല്യം കൊണ്ടും ഓസ്ട്രേലിയയിൽ മാധ്യമ ശ്രദ്ധ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com