ADVERTISEMENT

ക്വാലലംപൂർ ∙ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലേഷ്യയിലും ശക്തമായ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മലേഷ്യയിലെ പ്രവാസി മലയാളികളടങ്ങുന്ന ഇന്ത്യൻ വംശജരാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ ക്വാലാലംപുരിലെ മസ്ജിദ് ഇന്ത്യയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 

CAA-protest-mm4

എൺപതുകളിൽ ഇന്ത്യയിൽ നിന്നും കുടിയേറിയ മുസ്‍ലിം സമുദായത്തിൽപ്പെട്ട പ്രവാസികൾ പടുത്തുയർത്തതാണ് ക്വാലാലംപുരിലെ മസ്ജിദ് ഇന്ത്യ എന്ന പള്ളി. അതേ പള്ളിയുടെ പരിസരത്തു നിന്നും ജുമാ നമസ്കാരത്തിന് ശേഷം തുടങ്ങിയ പ്രതിഷേധപ്രകടനം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. 

പ്രവാസി മലയാളികളുൾപ്പെടുന്ന മുപ്പത്തിയാറോളം സംഘടനയിലെ അഞ്ഞൂറോളം ആളുകളാണ് പ്രതിഷേധത്തിൽ അണി നിരന്നത്. ഇന്ത്യയിലെ പൗരത്വ ഭേദഗതിയെ എതിർത്ത ഇന്ത്യൻ വംശജൻ കൂടിയായ മലേഷ്യൻ പ്രധാനമന്ത്രി തുൻ മഹാതീർ മുഹമ്മദിന് നന്ദി രേഖപ്പെടുത്തികൊണ്ടുള്ള ബാനറുകളും പ്രതിഷേധ മാർച്ചിൽ കാണാമായിരുന്നു. വിവിധ സംഘടനാ നേതാക്കൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com