ADVERTISEMENT

ഹൊബാർട്ട്/അങ്കമാലി ∙ ഓസ്ട്രേലിയയിലെ പ്ലസ് ടു (ഗ്രേഡ് പന്ത്രണ്ട്) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി ചരിത്രമെഴുതി. അങ്കമാലി സ്വദേശി ചാൾസ് ജിബിയാണ് ഈ നേട്ടം കൈവരിച്ചത്. ദി അസസ്മെന്റ് ബോർഡ്‌ ഇൻ ടാസ്മാനിയ (ടിഎഎസ്‌സി) ആണ് പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. 

ടാസ്മാനിയയിലെ നോർത്ത് ഹൊബാർട് എലിസബത്ത് കോളജിലായിരുന്നു ചാൾസ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 99.95 ശതമാനം എന്ന റെക്കോർഡ് മാർക്കോടെയാണു ചാൾസ് ഒന്നാം റാങ്കിൽ എത്തിയത്. 

അങ്കമാലി കരയാംപറംബ് പുതുശ്ശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാൾസിന്റെ മാതാപിതാക്കൾ. ഗ്ലെനോർക്കി സെൻറ് ഡൊമിനിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി പ്രിയങ്ക സഹോദരിയാണ്. കായിക രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ചാൾസ് ഹൊബാർട്ടിലെ വിവിധ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്ലബ്ബ്കളിലെ സ്പിൻ ബൗളർ കൂടിയാണ്. 

ടാസ്മാനിയയിലെ സ്കൂൾ വിദ്യാഭ്യസംപൊതുവെ ഉന്നത നിലവാരം പുലർത്തുന്നു എന്നാണ്  വിലയിരുത്തൽ. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയും മെൽബണിലെ  മൊണാഷ് യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും നിരവധി വാഗ്ദാനങ്ങൾ ഈ മലയാളി വിദ്യാർഥിയെ തേടി വന്നട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com