sections
MORE

ലോക കേരള സഭ: ജോൺസൺ മാമലശേരി പങ്കെടുക്കും

johnson-mamalassery
SHARE

മെൽബൺ ∙ കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രവാസി മലയാളികളുടെ സഹകരണം ഉറപ്പാക്കുന്നതിനും, പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ലക്ഷ്യമിട്ട് ചേരുന്ന രണ്ടാം ലോക കേരള സഭ സമ്മേളനത്തിൽ പ്രമുഖ പത്രപ്രവർത്തകൻ ജോൺസൺ മാമലശേരി പങ്കെടുക്കും. 

ഇന്തോ-ഓസ്ടേലിയൻ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും നിരവധി സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയുമാണ് ജോൺസൺ. 2018 ജനുവരിയിൽ നടന്ന സമ്മേളനത്തിലേക്കു ഓസ്ടേലിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ ജോൺസൺ ആയിരുന്നു. 2020 ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം.

എല്ലാ എം എൽ എ മാരും എംപിമാരും ഉൾപ്പടെ 351 അംഗങ്ങളുള്ള ലോക കേരളസഭയിൽ ഇന്ത്യക്ക് വെളിയിൽ നിന്ന് 99 അംഗങ്ങളാണുള്ളത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി സമൂഹത്തെ കൂട്ടിച്ചേർത്ത് 'ലോക കേരളം' എന്ന സങ്കൽപം യാഥാർഥ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ലോക കേരള സഭ രൂപീകരിച്ചത്. കേരളത്തിന്റെ സാംസ്കാരികത്തനിമ പ്രവാസലോകത്തെ മലയാളികളുടെയിടയിൽ വളർത്തിയെടുക്കുന്നതിനും ഇവരുടെ മികവും നൈപുണ്യവും കേരളത്തിന്റെ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തുന്നതിനും സഭ ലക്ഷ്യമിടുന്നു.

2018 ൽ നടന്ന ലോക കേരള സഭ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയങ്ങളുടെ അവലോകനവും പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ അവതരണവും സമ്മേളനത്തിലുണ്ടാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA