ADVERTISEMENT

മെൽബൺ ∙ മെൽബണിൽ  നടന്ന സൗന്ദര്യ മത്സരത്തിൽ മിസ് കേരള ഓസ്ട്രേലിയ 2019 ആയി ചൈതന്യ തിരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ഡിസൈനർ ആയ ക്വച്ച ലൂക്ക ആണ് ചൈതന്യയെ ഗ്രൂമിങ് ചെയ്തത്. മെൽബണിൽ ജനിച്ചു വളർന്ന ചൈതന്യ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്‌. പാട്ടുകാരിയും, കവിയത്രിയുമായ ശുഭ യുടെ മകളാണ് ചൈതന്യ. 

chaithanya-miss-kerala-australia1

മിസ് കേരളം പട്ടം കിട്ടിയതിനു പിന്നാലെ മലയാളം സിനിമയിൽ നിന്നും മോഡലിങ് രംഗത്ത് നിന്നും ഒട്ടനവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും പരീക്ഷ കഴിയുന്നവരെ പഠിപ്പിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണു ചൈതന്യ പറഞ്ഞത്. ഡോൺ ബെല്ലാ എന്ന ഫാഷൻ ബ്രാൻഡ് ആണ് ഇവന്റ് ഓർഗനൈസ് ചെയ്തത്. 

ഡിസംബർ എട്ടിന് മെൽബണിൽ വച്ച് നടന്ന ഫാഷൻ ഇവന്റിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ള പല മോഡൽസും ഫാഷൻ ഡിസൈനേഴ്‌സും പങ്കെടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ തന്നെ അറിയപ്പെടുന്ന മലയാളി മോഡൽ ആയ രമ്യ ആയിരുന്നു പരിപാടി ആങ്കറിങ് ചെയ്തിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com