ADVERTISEMENT

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയായിലെ ബ്രിസ്ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അങ്കമാലിയിലെ മലയാളികളുടെ കൂട്ടായ്മയായ അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിക്കുന്ന ക്രിസ്മസ് – പുതുവത്സര ആഘോഷം ട്വന്റി– ട്വന്റി ജനുവരി 4ന് ഷെർവുഡ് യുണെറ്റിങ്ങ് ചർച്ച് ഹാളിൽ വച്ച് നടക്കും.

വൈകിട്ട് 5 മുതൽ 9 വരെയാണ് പരിപാടി, ആഘോഷത്തോടനുബന്ധിച്ച് പൊതുസമ്മേളനം, ഇപ്സ്‌വിച്ച് മെലഡീസിന്റെ ഗാനമേള എന്നിവ ഉണ്ടാകും. കൂടാതെ നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യ ആഘോഷത്തിന് മാറ്റ്കൂട്ടും.

ഷാജി തേക്കാനത്ത്, ജോയ് മൂലൻ, ഷീൻ ജോസഫ്, ജോസ് കാച്ചപ്പിള്ളി, സ്വരാജ് മാണിക്കത്താൻ, വെൻസി പൗലോസ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മിറ്റികൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജനറൽ കൺവീനർ സാജു പോൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com