ADVERTISEMENT

മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 (ശനിയാഴ്ച) എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് കുട്ടികള്‍ക്കായുള്ള സ്പെല്ലിങ്ങ് ബീ മത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കാരള്‍ ഗാനങ്ങള്‍, സ്കിറ്റുകള്‍, ബോളിവുഡ് ഡാന്‍സ്, നേറ്റിവിറ്റി ഷോ, തുടങ്ങി വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്നത്. തുടര്‍ന്ന് ക്ലബിലെ കുടുംബങ്ങള്‍ പരസ്പരം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറും. 

സിജോയുടെ നേതൃത്വത്തില്‍ ഡിന്നറും ഒരുക്കിയിട്ടുണ്ട്. ചാമ്പ്യന്‍സ് മാത്ത്സ് ട്യൂട്ടോറിങ്ങ് ക്രേഗീബേണ്‍ ആണ് ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com