ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ ജോഹോർ മലയാളി കൂട്ടായ്മയുടെ ഒന്നാമത് ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ഡബിൾസിൽ റോഷിദും സജിനും ചേർന്ന് നയിച്ച വിന്നേഴ്സ് സ്‌കോട്ട്സും സിംഗിൾസിൽ സുഭാഷും ജേതാക്കൾ. സീനായ് സാലിംഗ് പിഎസ് ഇൻഡോർ കോർട്ടിൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ നീണ്ടു നിന്ന ടൂർണ്ണമെന്റിൽ ഡബിൾസിൽ ഇരുപത്തിനാലും സിംഗിൾസിൽ പതിനാറു ടീമുകളുമാണ് മാറ്റുരച്ചത്.

jmk-badminton1

ജോഹോർ സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കായിക പ്രേമികളാണ് ടൂർണമെന്റ് കാണാൻ എത്തിയത്. സമാപന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഭാവിയിൽ ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി മറ്റു കായിക ടൂർണമെന്റുകളും സംഘടിപ്പിക്കുമെന്ന് ജോഹോർ മലയാളി കൂട്ടായ്മയുടെ പാനൽ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com