ADVERTISEMENT

മെൽബൺ∙ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ (ACN) 15 ലക്ഷം രൂപയുടെ പ്രത്യേക സ്കോളർഷിപ്പോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ്  (Flinders ) യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ ബിരുധാനന്തര ബിരുദത്തിനു ലിജോ തോമസ് പറമ്പി അർഹനായി.

സൈക്കോതെറപ്പിയിലെ നൂതന സംരംഭമായ ഐ മൂവ്മെന്റ്  ഡിസെൻസിറ്റിസഷൻ ആൻഡ്  റീപ്രോസസിങ് (ഇ.എം.ഡി.ആർ) തെറാപ്പിയുടെ ചികിത്സ സാധ്യതകൾ ഈ പഠനത്തിന്റെ ഭാഗമായി ഗവേഷണം നടത്തി. അഭയാർത്ഥികളിലും പട്ടാളക്കാരിലും സംഭവിക്കുന്ന തീവ്രമായ മാനസിക ആഘാതങ്ങൾ അവരുടെ മനസിലുണ്ടാക്കുന്ന  മുറിവുകൾക്കും, അനുബന്ധ ദീർഘകാല മാനസിക പ്രശ്നങ്ങൾക്കും (പോസ്റ്റ് ട്രോമാറ്റിക്  സ്ട്രെസ് ഡിസോർഡർ-പി.റ്റിഎസ്‌.ഡി) ഫലപ്രദവും ചിലവു കുറഞ്ഞതുമായ ഒരു ചികിത്സ രീതിയാണ് ഇഎംഡിആർ തെറാപ്പിയെന്നു ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തി. 

കഴിഞ്ഞ പത്തു വർഷ കാലയളവിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ അവലോകനം ചെയ്തു കൊണ്ടാണ്  ഈ ഗവേഷണം നടത്തിയത്. ഈ കണ്ടെത്തലുകൾ ഓസ്‌ട്രേലിയൻ ഹെൽത്ത് കെയർ പ്രാക്ടിസിനു തുടർന്നുള്ള ഗവേഷണങ്ങൾക്കായി ശുപാർശ ചെയുകയും ചെയ്‌തു. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്കോളർഷിപ് ലഭിക്കുന്നത് . ചാലക്കുടി സ്വദേശിയായ ലിജോ പരേതനായ ഡോ. തോമസ് പറമ്പിയുടെയും ഏലിയാമ്മയുടെയും മകനാണ്. കഴിഞ്ഞ പത്തു വർഷമായി മെൽബണിലെ സ്വകാര്യ  മാനസികാരോഗ്യ ആശുപത്രിയിൽ അസോസിയേറ്റ് യൂണിറ്റ്  മാനേജറായി ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com