ADVERTISEMENT

തിരുവനന്തപുരം ∙ മാലിദ്വീപ് റിപ്പബ്ലിക്കിലെ ഉപവിദ്യാഭ്യാസ മന്ത്രി ഷർമ്മ നസീർ നോർക്ക റൂട്ട്‌സ് ആസ്ഥാന കാര്യാലയം സന്ദർശിച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി മന്ത്രിയെ സ്വീകരിച്ചു. ജനറൽ മാനേജർ ഡി.ജഗദീശ് റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരി, അഡ്മിനിട്രേറ്റീവ് ഓഫീസർ. എൻ.വി. മത്തായി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. 

മാലിദ്വീപിലേയ്ക്ക് ഉള്ള അറബിക്/ഖുർആൻ അധ്യാപകരുടെയും മറ്റ് തസ്തികകളിലേയ്ക്കുമുള്ള റിക്രൂട്ട്മെന്റിനെ കുറിച്ചും ചർച്ച നടത്തി. മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഓളം ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് ആരംഭിച്ച റിക്രൂട്ട്‌മെന്റ്  24 വരെ തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com