ADVERTISEMENT

മെൽബൺ∙  വളരെ വ്യത്യസ്തതയാർന്ന മിസ് കേരള, മിസ് ഇന്ത്യാ മൽസരങ്ങൾ കണ്ടു വളർന്ന നമുക്കിതാ ഒരു പുതുമയാർന്ന മൽസരം. വിവാഹിതർക്കായി കേരളത്തിൽ ഒരുക്കിയ മിസിസ്. കേരള മൽസരത്തിൽ മെൽബണിലെ ഡാൻസ് കലാരംഗത്തെ താരോദയം പ്രത്യേകിച്ച് ഹണ്ടിങ് ഡെയിൽ ഗ്രൂപ്പിന്റെ അഭിമാനമായ ടിന ജയ്സൺ മിസിസ്.കേരള ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 

വിവാഹിതർക്കും അമ്മമാർക്കും എത്തിപ്പിടിക്കാവുന്നതാണ് ഫാഷൻ ലോകമെന്ന ആശയത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച എസ്പാനിയോ ഔഷധി മിസിസ് കേരളയിലാണ് ടിന വിജയിയായത്. സൗന്ദര്യ രംഗത്തെ മാറ്റങ്ങളുടെ കടന്നു കയറ്റത്തിൽ മൂവായിരത്തിൽപ്പരം മൽസരാർഥികളിൽ നിന്നും തിരഞ്ഞെടുത്ത അവസാനത്തെ 32 പേരിൽ നിന്നുമുള്ള ഒഡിഷനിലാണ് ടിന വിജയം വരിക്കുന്നത്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് സൗന്ദര്യ മാമാങ്കത്തിലെ വിവാഹിതരായ മൽസരാർത്ഥികൾ ഒത്തുകൂടിയത്. വിവാഹത്തിനു ശേഷവും വലിയ സ്വപ്നങ്ങൾ കാണുന്ന, കേരളത്തിൽ വേരുകളുള്ള സ്ത്രീകളുടെ സ്വപ്ന സാഫല്യമായിരുന്നു മിസിസ് കേരള മൽസരം. 

ഈ സൗന്ദര്യ മൽസരത്തിന്റെ ഒഡീഷൻ നടന്നത് ദുബായ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. ബോളിവുഡിലും സിനിമാരംഗത്തും കഴിവുതെളിയിച്ചവർ സംവിധായകർ, നടീ നടൻമാർ എന്നിവരടങ്ങിയ സ്പെഷ്യൽ ജൂറിയാണ് വിജയികളെ തീരുമാനിച്ചത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് നടത്തിയത് പ്രമുഖ ഇവന്റ്സ് ആയ എസ്പാനിയോ ആണ്. അഴകും ആത്മ വിശ്വാസവും മാറ്റുരയ്ക്കുന്ന സൗന്ദര്യ മൽസരത്തിൽ ഫസ്റ്റ് റണ്ണാപ്പായ ടിന ജയ്സൺ മെൽബണിൽ എത്തിയിട്ട് 13 - വർഷമായി. മെൽബൺ സൗത്തിലെ റോവിൽ ആണു താമസം. 

എറണാകുളം സ്വദേശിനിയായ ടിന എൻജിനീയറാണ്. ഭർത്താവ് ജയസ്ൺ എല്ലാ കാര്യത്തിനുംതാങ്ങും തണലുമായുള്ളതാണ് തന്റെ വിജയമെന്നു ടിന പറയുന്നു. ഈ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്. Let's Naach! എന്ന ഡാൻസ് ടീമും സ്വന്തമായി കലാരംഗത്ത് നടത്തി വരുന്നു ഈ മിസിസ്. കേരള റണ്ണറപ്പ്.ടിന പിറവം തെക്കൻ കുടുബാംഗമായ ഷിപ്‌യാർഡിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പീറ്റർ തോമസിന്റെയും ലിസ്സി തോമസിന്റെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com