ADVERTISEMENT

തിരുവനന്തപുരം ∙ ചൈനയിലെ കൊറോണ വൈറസ് രോഗബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ പറഞ്ഞു. എംബസിയുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിച്വാന്‍ സർവകലാശാലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർഥികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ എംബസി നിരീക്ഷിക്കുകയാണ്. വിദ്യാർഥികള്‍ക്കുവേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എംബസി നല്‍കിയിട്ടുണ്ട്.  

വുഹാനിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെടാന്‍ 8618612083629, 8618612083617 എന്നീ ഹോട്ട് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്‍റെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. രണ്ടു ദിവസത്തിനകം അവര്‍ക്ക് ആശുപത്രിവിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എംബസിയുമായും പ്രദേശത്തെ കമ്മ്യൂണിറ്റി വളന്‍റിയര്‍മാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com