ADVERTISEMENT

കാൻബറ ∙ ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ശക്തമായ കാട്ടുതീ. ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി അധികൃതർ (എസിടി) കാൻബറയുടെ ദക്ഷിണ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദശാബ്‌ദത്തിനിടെ ഈ മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ കാട്ടുതീയാണിതെന്ന് അധികൃതർ പറഞ്ഞു. ഏതാണ്ട് 18,500ൽ അധികം ഹെക്ടർ കത്തിനശിച്ചു. കാൻബറയുടെ പരിസരപ്രദേശത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2003ൽ ഉണ്ടായ കാട്ടുതീയ്ക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറഞ്ഞു. സിഡ്നിയ്ക്കും മെൽബണിനും ഇടയ്ക്കുള്ള ചെറിയൊരു ഭാഗത്താണ് അപകടം. ഏതാണ്ട് 400,000 ആളുകളാണ് ഈ മേഖലയിൽ ഉള്ളത്. 2003ൽ കാൻബറയിൽ ഉണ്ടായ കാട്ടുതീയിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. 500 പേർക്ക് പരുക്കേൽക്കുകയും 470 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 

കാര്യങ്ങൾ ചിലപ്പോൾ നിയന്ത്രണത്തിൽ നിന്നും നഷ്ടമാകുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകി. താപനില 40 സെൽഷ്യസിലേക്ക് ഉയർന്നു. ശക്തമായ കാറ്റും തീപടരാൻ കാരണമാകുന്നു. ഒരാഴ്ച മുൻപാണ് കാട്ടുതീ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച കാൻബറ വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു. ജനുവരി ആദ്യവാരം ഓസ്ട്രേലിയയുടെ പൂർവ തീരത്ത് വലിയ രീതിയിൽ കാട്ടുതീ പടർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com