ADVERTISEMENT

മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ നിര്‍മ്മാണ ധനശേഖരാര്‍ത്ഥം സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റിന്‍റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഫെബ്രുവരി 9 നു റിസര്‍വോ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ രാവിലെ 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടത്തും.

ഒന്നാം സമ്മാനമായ പ്രാഡോ കാര്‍ ലഭിച്ചിരിക്കുന്നത് മെല്‍ബണ്‍ നോര്‍ത്തിലുള്ള ജോണ്‍ വിനോദ് പുന്നയ്ക്കലിനാണ്. ലെനിന്‍ സ്റ്റീഫന്‍ (രണ്ടാം സമ്മാനം), ജോവീന ജോര്‍ജ്ജ് ( മൂന്നാം സമ്മാനം), സിജി പോള്‍, ജോണ്‍സണ്‍ ജേക്കബ് (നാലാം സമ്മാനം), എയ്ബല്‍ ആഗസ്റ്റിന്‍, കെല്‍വിന്‍ തോമസ്, എലിസബത്ത്, ആല്‍ഫ്രഡ് അജിത്ത്, ബെര്‍നെയിം ഗോരു ( അഞ്ചാം സമ്മാനം) എന്നിവരാണ് മറ്റ് സമ്മാനര്‍ഹര്‍ എന്ന് കത്തീഡ്രല്‍ നിര്‍മ്മാണ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com