ADVERTISEMENT

ബ്രിസ്‌ബേൻ ∙ ബ്രിസ്‌ബേനിൽ ക്നാനായ കൾച്ചറൽ  ക്ലബിനു തുടക്കം കുറിച്ചു. ഫെബ്രുവരി എട്ടിന് ബ്രിസ്‌ബേനിലെ ഗ്രീൻബാങ്ക് കമ്മ്യൂണിറ്റി സെന്ററിൽ ആണ് എഴുതിരിയുള്ള "മെനോറ "വിളക്ക് തെളിച്ചു ക്ലബിനു തുടക്കം കുറിച്ചത്. ക്ലബിന്റെ കാരണവരയ ജോസ് ചെരുവൻകാല  മുതൽ ഇളംതലമുറയിൽ ഉള്ള മാത്തു വരെയുള്ള ഏഴു പേരാണ് മെനോറ വിളക്ക് തെളിയിച്ചത്. 18 കുടുംബങ്ങൾ പ്രാർഥനചൊല്ലി തുടക്കമിട്ട കൂട്ടായ്മയിൽ ക്നാനായക്കാരുടെ പ്രാർത്ഥനാഗാനമായ 'മാർത്തോമ്മൻ' ക്രിസ്റ്റി ചങ്ങുമ്മൂലയിൽ ആലപിച്ചതോടെ ബ്രിസ്‌ബേൻ ക്നാനായ ക്ലബിനു തുടക്കമായി.

ജാസ്മിനും  മെലനി ചിറയിലും ആങ്കറിങ് നടത്തിയ കലാസന്ധ്യയിൽ കലാപരിപാടികളിൽ അവതരിപ്പിച്ചത് നേഹ കിഴക്കേക്കാട്ടിൽ, അൻഷുൽ ചെട്ടിയാത്ത്,അലൻ തെക്കേവാലയിൽ, ഇഷാന മൂലയിൽ ,ജോയെല്ല ചേലമൂട്ടിൽ തുടങ്ങിയവരാണ്. സംഗീതവും നൃത്തവും ഒന്നുചേർന്ന കലാപരിപാടികൾക്ക് ലിയോണ വെങ്ങേലി , അമീലിയ കുഴിപ്പള്ളി , നേഹ തുടങ്ങിയവരുമായി തെരേസയുടെ നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് ഡാൻസ് കൂടുതൽ ആവേശം പകർത്തി. 

ഷോജോ തെക്കേവാലയിൽ നന്ദി അറിയിച്ച പൊതുപരിപാടികൾക്കു ശേഷം  ജോബി കിഴേക്കേക്കാട്ടിലും ടീന ചേലമൂട്ടിലും ചേർന്ന് മുഴുവൻ പേരെയും പങ്കെടുപ്പിച്ചു നടത്തിയ ഐസ് ബ്രെക്കിങ് ആക്ടിവിറ്റീസ് നടത്തി. ക്നാനായ സംസ്കാരത്തിന് ഊന്നൽ നൽകിയുള്ള വിഡിയോകളും പോസ്റ്ററുകളും തയാറാക്കുന്ന ടോം ചെട്ടിയാത്തിനു സമ്മേളനം നന്ദി അറിയിച്ചു.

ലോകത്തിന്റെ വിവിധ കോണുകളിൽ ‌ക്നാനായ കൾച്ചറൽ ക്ലബ്ബുകൾ രൂപംകൊണ്ടു വരുന്നുണ്ട്. നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ക്നാനായ സംസ്കാരത്തിനും പാരമ്പര്യത്തിനും ഊന്നൽ നൽകി കൊണ്ടുള്ള വിവിധ ആശയങ്ങളും പരിപാടികളുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്ന് ജിജോ ചെരുവൻകാല അറിയിച്ചു. ക്ലബ്ബിന്റെ അടുത്ത ഒരുവർഷത്തെ പരിപാടികളും പ്രസ്തുത യോഗത്തിൽ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com