sections
MORE

റോക്ഹാംപ്ടൺ മ്യൂസിക് നൈറ്റ് ഫെബ്രുവരി 29ന്

musical-night
SHARE

റോക്ഹാംപ്ടൺ ∙ ആസ്വാദകമസുകളെ ഹരംകൊള്ളിക്കുന്ന കലാപ്രകടനവുമായി റോക്ഹാംപ്ടൺ സംഗീത സന്ധ്യ ഫെബ്രുവരി 29ന് അരങ്ങേറുന്നു. സംഗീത രംഗത്ത് വളരെയേറെ ജനശ്രദ്ധ ആകർഷിച്ച ബ്രിസ്ബെയ്ൽ നിന്നുള്ള ബാസ്റ്റിൻ പയ്യമ്പള്ളിയുടെ ഹാർട്ട് ബീറ്റ്സ് മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലാണ് കലാസന്ധ്യ ഒരുക്കുന്നത്.

ഫെബ്രുവരി 29ന് ശനിയാഴ്ച വൈകിട്ട് 6 മുതൽ 11 വരെ റോക്ഹാംപ്ടണിലെ സെന്റ് തെരേസ കമ്യൂണിറ്റി ഹാളിൽ സംഗീതനിശ അരങ്ങേറുന്നത്.

ഹാർട്ട്ബീറ്റ്സ് ബ്രിസ്ബെയ്നോടൊപ്പം റോക്ഹാംപ്ടൺ മുഖ്യഗായകസംഘവും സംഗീത വിരുന്നിൽ ആലാപന വിസ്മയമൊരുക്കാനെത്തുന്നു. സംഗീത നിശയോടനുബന്ധമായ് സ്വാദിഷ്ട ഭക്ഷണശാലയും വേദിയോട് ചേർന്ന് ഉണ്ടായിരിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA