ADVERTISEMENT

ടുവുംമ്പ ∙ ഓസ്ട്രേലിയയിലെ ടുവുംബയിൽ വളർന്നു വരുന്ന പുതു തലമുറയ്ക്ക് മലയാള ഭാഷയുടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുക്കുന്ന മധുരം മലയാളം ക്ലാസുകൾ പുനരാരംഭിച്ചു. മലയാള ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും കുട്ടികളെ പഠിപ്പിക്കുന്നതു വഴി , കേരള സംസ്കാരവും , ആഘോഷങ്ങളും, നാട്ടറിവുകളും പുതുതലമുറക്ക് അടുത്തറിയുവാനും, മനസിലാക്കുവാനും പരിപോഷിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് ടുവുംമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാസത്തിൽ രണ്ടു ശനിയാഴ്ചകളിൽ മധുരം മലയാളം എന്ന പേരിൽ യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്യൂൻസ്ലാൻഡിൽ ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. 

കഴിഞ്ഞ വർഷത്തിൽ ഈ ക്ലാസിലുണ്ടായിരുന്ന നാൽപതോളം കുട്ടികൾ മലയാള പഠനം തുടരുന്നു. ഇതിനൊപ്പം പുതിയതായി ഈ വർഷം മലയാള പഠനത്തിനെത്തിയ കുട്ടികൾക്ക് മണലിൽ, ആദ്യമായി മലയാള അക്ഷരങ്ങളുടെ മധുരം അധ്യാപകർ വിളമ്പി. തിരക്കേറിയ സമയത്തും ക്ലാസുകൾക്ക് മുന്നൊരുക്കങ്ങൾ നടത്തുവാനും, പഠിപ്പിക്കുവാനും സമയം കണ്ടെത്തുന്ന അധ്യാപകർക്കും ഇതിനു വേണ്ട മുഴുവൻ പിന്തുണയും നൽകുന്ന മലയാളി കുടുംബങ്ങൾക്കും, അതിലുപരി ഉൽസാഹത്തോടെ പങ്കെടുക്കുന്ന കുട്ടികൾക്കും സെക്രട്ടറി ബെന്നി മാത്യു സ്വാഗതം ആശംസിച്ചു.

2020 വർഷത്തെ പുതിയ മധുരം മലയാളം പാഠ്യപദ്ധതികളെക്കുറിച്ചും, വീടുകളിൽ മലയാള ഭാഷ കൂടുതൽ ഉപയോഗിക്കേണ്ടതിന്റെ  പ്രാധാന്യത്തെ പറ്റിയും ടീച്ചേഴ്സ് കുട്ടികളോടും , മാതാപിതാക്കളോടും വിശദീകരിച്ചു. ഈ മഹത്തായ ആശയം തുടങ്ങി വച്ച കഴിഞ്ഞ വർഷത്തെ ഭരണ സമതിയംഗങ്ങൾക്ക് പ്രസിഡന്റ് പോൾ വർഗീസ് നന്ദി അറിയിച്ചു. മുഴുവൻ പ്രവാസി മലയാളി സംഘടനകൾക്കും ഏറ്റവും അനുകരണീയമായ ഒന്നാണ് മധുരം മലയാളം എന്ന ആശയം എന്ന് പോൾ വർഗീസ് കൂട്ടി ചേർത്തു.  പ്രസിഡന്റെ പോൾ വർഗീസിനും സെക്രട്ടറി ബെന്നി മാത്യുവിനുമൊപ്പം കമ്മറ്റി അംഗങ്ങളായ ടിന്റു ജെന്നി, നിധിമോൾ ജിന്റൊ, ടോമി കൊച്ചു മുട്ടം, സനിൽ മലയാറ്റൂർ, വിനോദ് തിരുമാറാടി എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com