സോഹൻ റോയ്ക്ക് യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

doctorate-for-sohan-roy1
SHARE

കോലലംപുർ ∙ കാര്യക്ഷമതാ വർധനവിലൂടെ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനു തുല്ല്യമാക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ കൂട്ടായ്മയായ ഇൻഡിവുഡ് ബില്ല്യനേഴ്സ് ക്ലബ്ബിന്റെ സ്ഥാപകനായ സോഹൻ റോയ്ക്ക് യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്. കോലലംപുരിൽ വച്ചാണ് സാമൂഹിക സാമ്പത്തിക വ്യാവസായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സോഹൻ റോയ്ക്ക് സമ്മാനിച്ചത്.

doctorate-for-sohan-roy3

കഴിഞ്ഞ ആറു വർഷമായി ഇഎഫ്എഫ്ഐഎസ്എം (എഫിഷൻൻസി ഇംപ്രൂവ്മെന്റ് സിസ്റ്റം മാനേജ്മെന്റ്) എന്ന വിഷയത്തിൽ ഇൻഡസ്ട്രിയൽ ഡോക്ടറേറ്റിനു ഗവേഷണം നടത്തുകയായിരുന്ന സോഹൻ റോയ്. ആറോളം രാജ്യാന്തര പ്രബന്ധങ്ങൾ അവതരിപ്പിയ്ക്കുകയും അത് തന്റെ സ്ഥാപനങ്ങളിൽ പ്രാവർത്തികമാക്കി അഞ്ചു മേഖലകളിൽ ലോകത്തുതന്നെ ഒന്നാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

doctorate-for-sohan-roy2

ബില്യനേഴ്സ് ക്ലബ്ബു വഴി അംഗങ്ങളുടെ സ്ഥാപങ്ങളിൽ ഇതു നടപ്പിൽ വരുത്തുന്നതിന്റെ പ്രരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി പുരസ്കാരം തേടിയെത്തിയത്. എഐഎംആർഐലൂടെ നടത്തുന്ന ഗവേഷണത്തിന്റെ തീസിസ് സമർപ്പണത്തിന് മുൻപു തന്നെ ലഭിച്ച ഈ അംഗീകാരം ഇരട്ടി മധുരമാണ് സോഹനു നൽകിയത്. ഇഎഫ്എഫ്ഐഎസ്എം ആഗോളവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കാൻ പോകുന്ന വിപ്ലവകരമായ മാറ്റം സംഗ്രഹ പ്രബന്ധമാക്കിയതും പുരസ്കാരത്തിനു പരിഗണിയ്ക്കുന്നതിനു കാരണമായി. 

doctorate-for-sohan-roy

ശരീരത്തിനും മനസ്സിനും കർമ്മത്തിനുമായി സമയം തുല്യമായി നീക്കിവച്ച്  ജീവിതത്തിലെ ചെറുതും വലുതുമായ ഏതു ലക്ഷ്യവും വിജയകരമായി നേടിയെടുക്കാൻ ഓരോ വ്യക്തിയേയും പ്രാപ്തരാക്കുക വഴി തൊഴിൽ സ്ഥാപനത്തിന്റെ ലാഭം ഇരട്ടിയിലധികമാക്കാൻ സഹായിക്കുന്ന സംവിധാനമാണ് തൻ്റെ ഗവേഷണത്തിൻ്റെ ഭാഗമായി സോഹൻ റോയി പ്രാവർത്തികമാക്കി തെളിയിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ