ADVERTISEMENT

മെല്‍ബണ്‍ ∙ സെന്‍റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍, ഓസ്ട്രേലിയയില്‍ കാട്ടുതീ മുലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപതയിലെ വിവിധ ഇടവകകളിലൂടെയും മിഷനുകളിലൂടെയും സമാഹരിച്ച 17,000 ഡോളര്‍ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസെറ്റിക്കു കൈമാറി. രൂപത കാര്യാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ് എന്നിവരില്‍ നിന്നും സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ക്ലയര്‍ വിക്ടറി ഫണ്ട് സ്വീകരിച്ചു.

കാട്ടുതീ മൂലം സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നിത്യ ഉപയോഗ സാധനങ്ങളും ഭക്ഷണവും ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുകയും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഓസ്ട്രേലിയയിലെ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ നാഷണല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ ബുഷ് ഫയര്‍ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ക്ക് ബിഷപ്പ് ബോസ്കോ പുത്തൂര്‍ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com