ADVERTISEMENT

മെൽബൺ∙ലോക സമാധാന  പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വേൾഡ് പീസ് മിഷന്റെ മെൽബൺ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ, ഓസ്ട്രേലിയൻ നാഷണൽ കോ - ഓർഡിനേറ്റർ ജിജിമോൻ  കുഴിവേലിൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഐകകണ്ഠേനയാണ് രഞ്ജിത് വർഗീസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. സുമ.എസ്.മാത്യു (വൈസ് പ്രസിഡന്റ് ),ജോൺ ഫിലിപ്പ്  മാലിയിൽ (ജനറൽ സെക്രട്ടറി),രജനി രഞ്ജിത്ത് (ട്രഷറർ&ചാരിറ്റി മിഷൻ ഡയറക്ടർ),ജേക്കബ് ചാക്കോ (പ്രോഗ്രാം ഡയറക്ടർ),ഷാജി വർഗീസ് (ഡെപ്യൂട്ടി സെക്രട്ടറി) മാത്യു പൊയ്കയിൽ ജോസ് (ജോയിന്റ് സെക്രട്ടറി),കൂടാതെ ഡോ. എബി വർഗീസ്,ജെയ്സി ജോൺ,ട്രീസ സജി,ലിനു എബി,ബിനു ജോർജ്,ജേക്കബ് ചാക്കോ(ബിജു),ജോർജ് വർഗീസ്,രാജീവ് മാത്യു,മാത്യു വർഗീസ്,ജെയ്സൺ ജേക്കബ്, എന്നിവരെ വേൾഡ് പീസ് മിഷൻ വിക്ടോറിയ ചാപ്റ്റർ എക്സിക്യൂട്ടീവ് മെംബർമാരായും  തിരഞ്ഞെടുത്തു.

ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷമായി "അഞ്ചപ്പം" അന്നദാന പദ്ധതി നടപ്പാക്കിയും, നിർധനരായവർക്ക്  വിദ്യാഭ്യാസ സഹായവും, കാൻസർ രോഗികൾക്ക് ചികിത്സാ സഹായവും, ആദിവാസി മേഖലകളിൽ സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും ബോധവൽക്കരണ ക്ലാസുകളും,എച്ച്.ഐ.വി ബാധിതരായ കുട്ടികളെ സംരക്ഷിക്കുവാനും പുനരധിവസിപ്പിക്കാനുമുള്ള  ഭവന പദ്ധതികൾ കൂടാതെ വിവിധ മതങ്ങളും സംസ്കാരങ്ങളും  ചേർന്നൊരുക്കുന്ന കലാവിരുന്നുകൾ,മതാന്തര സംവാദം,ഹരിത കർമ്മ പദ്ധതികൾ വിവിധ മാധ്യമ സാങ്കേതിക സങ്കേതങ്ങളുപയോഗിച്ച്  മനുഷ്യസ്നേഹിയായി  ജീവിക്കാൻ പ്രേരണ നൽകുന്ന  പ്രോഗ്രാമുകൾ,സ്കൂൾ കോളേജ് തലങ്ങളിൽ വ്യക്തിത്വ വികസനവും തിരിച്ചറിവുകളും ഒപ്പം സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളിൽ അവബോധം നൽകുന്ന പ്രചോദന ക്ലാസ്സുകളും, ആർട്ട് ഓഫ് പീസ്  മെഡിറ്റേഷൻ, ഫാമിലി മിഷൻ,സോഷ്യൽ സെക്യൂരിറ്റി മിഷൻ,എംപവറിങ് വിമെൻ തുടങ്ങി ഒട്ടനവധി മിഷൻ പ്രവർത്തനങ്ങളിലൂടെ വേൾഡ് പീസ് മിഷൻ "ഒരു ഹൃദയം ഒരു ലോകം" എന്ന പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ട് പിന്നിടുകയാണ്.

wpmissionofficial@gmail.com

www.worldpeacemission.net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com