ADVERTISEMENT

മെല്‍ബണ്‍ ∙ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത മതബോധന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മതബോധന യൂണീറ്റുകളിലെ പ്രധാന ആധ്യാപകര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചു. മെല്‍ബണില്‍ വച്ച് നടന്ന സെമിനാറിന്‍റെ ഉത്ഘാടനം വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി നിര്‍വ്വഹിച്ചു. 

മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ബിഷപ്പ് ബോസ്കോ പുത്തൂര്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാദര്‍ മാത്യു അരീപ്ലാക്കല്‍, മെല്‍ബണ്‍ കാത്തലിക് എഡ്യുക്കേഷന്‍ പ്രതിനിധി പോള്‍ ഫുമെയി, രൂപത സേഫ് ഗാര്‍ഡിങ്ങ് ഡയറക്ടര്‍ ലിസി ട്രീസ, രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ വിഷങ്ങളില്‍ ക്ലാസുകള്‍ നയിച്ചു

പാനല്‍ ചര്‍ച്ചകള്‍ക്ക് ബിഷപ്പ് ബോസ്കോ പുത്തൂര്‍, മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത ചാന്‍സിലര്‍ ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. സെമിനാറില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ബിഷപ്പ് ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിച്ചു. പിതാവിന്‍റെസന്ദേശത്തോടെ സെമിനാര്‍ സമാപിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിള്‍ രൂപതയിലെ ഇടവകളിലും മിഷനുകളിലും മതബോധനത്തിന് നേതൃത്വം നല്കുന്ന 35 ഓളം പ്രാധാന അധ്യാപകര്‍ പങ്കെടുത്തു. രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാദര്‍ മാത്യു അരീപ്ലാക്കല്‍, സെക്രട്ടറിമാരായ മാര്‍ട്ടിന്‍ തിരുനിലത്തില്‍, ആന്‍റണി കുര്യാക്കോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com