ADVERTISEMENT

മെൽബൺ ∙ മെൽബണിലെ സമാനചിന്താഗതിക്കാരായ ഇരുപത്തിമൂന്ന് കുടുംബങ്ങളുടെ സ്നേഹ കൂട്ടായ്മയായ മെൽബൺ സോഷ്യൽ ക്ലബിന്റെ രണ്ടാമത് ഒത്തുചേരൽ ശ്രദ്ധേയമായി മാറി. മെൽബണിലെ വാന്ററിനയിലെ സെന്റ് ലൂക്ക് പാരിഷ് ഹാളിൽ നടന്ന വർണ്ണശബളമായ ചടങ്ങ് അംഗങ്ങൾക്ക് ഉത്സവ പ്രതീതിയായി.

melbourne-social-club-2

മാർത്തോമൻ ഈരടികൾ പാടി ആരംഭിച്ച സ്നേഹ കൂട്ടായ്മക്ക് അവതാരകർ ആയി എത്തിയത് മോൻസി– ജോസി പൂത്തറ ദമ്പതികൾ ആയിരുന്നു. മെൽബൺ സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് അംഗം നിമ്മി സക്കറിയാ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് സോഷ്യൽ ക്ലബിന്റെ പിആർഒ ഫിലിപ്പിസ് എബ്രഹാം സംഘടനയുടെ  ബൈലോ ഭേദഗതി വരുത്തികൊണ്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചകളിലൂടെ ഐക്യകണ്ഠേന സംഘടനയുടെ ബൈലോ അംഗങ്ങൾ അംഗീകരിച്ചു. കൂടാതെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ കരട് രേഖാ ഫിലിപ്പിസ് എബ്രഹാം അവതരിപ്പിച്ച് അംഗങ്ങളുടെ കൈയ്യടി വാങ്ങി. 

അവതാരകരായ മോൻസി – ജോസി പൂത്തറ ദമ്പതികൾ വ്യത്യസ്ഥമായ വിനോദപരിപാടികൾ അംഗങ്ങളെ ഉൾപ്പെടുത്തി സജീവമാക്കി. വ്യത്യസ്ഥ ഗെയിമുകളിലൂടേയും അവതരണ ശൈലിയുടേയും പിൻബലത്തിൽ അംഗങ്ങൾക്ക് ആനന്ദലഹരിയിൽ ആറാടിക്കുവാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ച് വ്യത്യസ്ഥരായി. തുടർന്ന് രേണു തച്ചേടിന്റേയും സോബി പുലിമലയുടേയും നേതൃത്വത്തിൽ അംഗങ്ങളെ രണ്ട് ഗ്രൂപ്പുകൾ ആയി തരംതിരിച്ച് കപ്പിൾ ഡാൻസ്, കോമഡി ചോദ്യങ്ങൾ, ഗെയിംമുകൾ എന്നിവ നടത്തി കളം സജീവമാക്കി. 

melbourne-social-club-3

മൂന്ന് മണിക്കൂർ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യകരമായ വിവിധ ഇനം പരിപാടികൾ അവതരിപ്പിച്ച് അവതാരകർ ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. പരിപാടിയുടെ ദിവസം പിറന്നാൾ ആഘോഷവും അരങ്ങേറി. അംഗങ്ങളിൽ ചിലരുടെ പിറന്നാൾ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. അംഗങ്ങളിൽ പലരും ഭാവഗാനങ്ങൾ ആലപിച്ച് സന്തോഷത്തിൽ പങ്ക് ചേർന്നു. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ മെൽബൺ സോഷ്യൽ ക്ലബിന്റെ രണ്ടാമത് സ്നേഹ കൂട്ടായ്മക്ക് വിരാമമായി. അടുത്ത കൂട്ടായ്മ മേയ് മാസം ഇരുപത്തിമൂന്നാം തിയതി നിശ്ചയിച്ചു. സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ സൈമച്ചൻ ചാമക്കാല, രേണു തച്ചേടൻ, ഫിലിപ്പ് കമ്പക്കാലുങ്കൽ, റെജി പാറയ്ക്കൽ, നിമ്മി സക്കറിയ, ഫിലിപ്പിസ് എബ്രഹാം എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com