ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ആദ്യമായി മലയാളികൾക്ക് മാത്രമായി ക്രിക്കറ്റ് ക്ലബ്‌ രൂപീകരിച്ചു. അമ്പതോളം ക്രിക്കറ്റ് താരങ്ങൾ ക്ലബ്ബിൽ അംഗത്വമെടുത്തു. ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികൾക്കിടയിൽ നിന്നും കഴിവുള്ള ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുകയാണ് ക്ലബിന്റെ ലക്ഷ്യം. 

മലയാളിയും ജോഹോറിലെ വ്യവസായ പ്രമുഖനുമായ നസീർ ബിൻ എ.ജി സുലൈമാൻ ക്ലബ്‌ ഉദ്ഘാടനം ചെയ്തു. ക്ലബിലെ താരങ്ങൾക്ക് ജേഴ്‌സിയും വിതരണം ചെയ്തു. വരും കാലങ്ങളിൽ മലേഷ്യയിലെ വിവിധ  ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ടീം സജ്ജെരനാണെന്നു ടീം ക്യാപ്റ്റൻ ഷംസുദീൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com