ADVERTISEMENT

 

സൂറിക്ക്∙ ലോകമെമ്പാടും കോവിഡ് മഹാമാരി പടരുകയാണ്. നിരവധി മലയാളി സഹോദരങ്ങളുടെ ജീവിതങ്ങളാണ് വിവിധ രാജ്യങ്ങളിൽ പൊലിഞ്ഞത്. ഭീകരവൈറസ് എണ്ണിയാലൊടുങ്ങാത്ത മനുഷ്യ ജീവനുകളെ  കവരുമ്പോഴും  ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ നിസ്‌തുല സേവനം ചെയ്യുന്നത് പതിനായിരക്കണക്കിന്  മലയാളി സഹോദരീസഹോദരങ്ങളാണ്. ലോകത്തിന്റെ ഏത് മൂലയിലും കോവിഡ്  പ്രതിരോധ , സേവന പ്രവർത്തകരായ അനവധി മലയാളി സഹോദരങ്ങൾക്കാണു കൊറോണ വൈറസ്  ബാധയേറ്റുകൊണ്ടിരിക്കുന്നത്. 

 

ഇതിലൊന്നും തളരാതെ ലോകത്തിന്റെ മുഴുവനും  ശ്രദ്ധയും അഭിനന്ദനങ്ങളും  നേടി സേവന പ്രവർത്തനം ചെയ്യുന്ന സഹോദരങ്ങൾക്ക് സ്നേഹത്തിന്റെ ചേതന കൈമാറാനും ഞങ്ങളുണ്ട് കൂടെ എന്ന സാന്ത്വന മന്ത്രം ഹൃദയത്തിൽ നിന്നും പകർന്നു നൽകുവാനും മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്‌മയാണ്‌ ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ്.  

 

സ്വിറ്റ്‌സർലൻഡിലെ സോഷ്യൽ മീഡിയ കൂട്ടായ്‌മയായ ഹലോ  ഫ്രണ്ട്സ് ഒരുക്കുന്ന സ്നേഹ സാന്ത്വന സംഗീത സമർപ്പണത്തിലേക്ക് വൻ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ്  സസ്നേഹം കാഴ്ചവയ്ക്കുന്ന  സംഗീത  സമർപ്പണത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും കലാകാരന്മാർ  പങ്കെടുത്ത്, കൈകോർത്തു കൊണ്ടു മലയാളി സഹോദരങ്ങൾക്ക് കരുത്തു നൽകുന്നു. സാമൂഹ്യപ്രവർത്തകർ, സിനിമാ സാംസ്‌കാരിക പ്രവർത്തകർ, കലാപ്രതിഭകൾ , പിന്നണി ഗായകർ തുടങ്ങി നിരവധി വ്യക്തികളാണു ഹലോ ഫ്രണ്ട്സിന്റെ  സ്നേഹ സാന്ത്വന സംഗീത സമർപ്പണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.ഏപ്രിൽ  17നു തുടങ്ങിയ സംഗീത സമർപ്പണം ഏപ്രിൽ 25 വരെ ഉണ്ടായിരിക്കും.

 

ഹാലോ ഫ്രണ്ട്സ്  കോവിഡ് മഹാമാരി വ്യാപനത്തോടു കൂടി ആതുരസേവനത്തിൽ വ്യാപൃതരായിരിക്കുന്ന മലയാളി സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനായി ഒരേ സമയം മെഴുകുതിരി നാളവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് ക്വാറന്റീനിൽ  ഉള്ള കൊറോണ വൈറസ് ബാധിതർക്ക് സഹായ ഹസ്തവുമായി ഹെൽപ് ഡെസ്‌ക്  തുടങ്ങിയത്  ഭംഗിയായി പ്രവർത്തിക്കുന്നു. കൂടാതെ കോവിഡ് 19  വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ന്യൂസ് ഡെസ്‌കും ഹലോ  ഫ്രണ്ട്സ് തുടങ്ങി. 

 

ടോമി തൊണ്ടാംകുഴി  അഡ്‌മിൻ  ആയും ജെയിംസ് തെക്കേമുറി, ജോജോ വിച്ചാട്ട് ,ജോസ് വെള്ളാടിയിൽ ,ടോം കുളങ്ങര, അഗസ്റ്റിൻ പാറാണികുളങ്ങര, ടോം കുളങ്ങര, ജേക്കബ് മാളിയേക്കൽ ,ഫൈസൽ അഷ്ടമിച്ചിറ ,ബാബു വേതാനി, വിൻസെന്റ് പറയംനിലം, ജയ്‌സൺ കരേടൻ എന്നിവർ അംഗങ്ങളായ  ഗവേണിങ് ബോഡിയും ഹലോ ഫ്രണ്ട്സ്  സോഷ്യൽ മീഡിയ കൂട്ടായ്‌മ നയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com