ADVERTISEMENT

പാപ്പുവാ ന്യുഗിനി ∙ എഡ്യുക്കേഷനൽ മാനേജ്മെന്റിൽ ഡോ. ഫിലിപ്പ് ജോസഫ് കടുതോടി ഗവേഷണം നടത്തി രചിച്ച നാലു പുസ്തകങ്ങൾ പാപ്പുവാ ന്യുഗിനി പ്രധാനമന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ജയിംസ് മരാപ്പേ വായിക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

ഏഴ് ഭാഷകളിലായി ജർമനിയിലെ ലാംബർട്ട് അക്കാദമിക്ക് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ ഗവേഷണ പുസ്തകങ്ങൾ മോർ ബുക്ക്സ് കമ്പനിയാണ് ആഗോളതരത്തിൽ വിതരണം ചെയ്യുന്നത്. പാപ്പുവാ ന്യുഗിനിയിൽ ഗോരോക്കാ സർവ്വകലാശാലയിൽ സെന്റർ ഫോർ എഡ്യുക്കേഷനൽ റിസേർച്ചിന്റെ ഡയറക്ടറായി സേവനം ചെയ്യുന്ന ഇദ്ദേഹം 1984 ഡിസംബറിൽ സെക്കൻഡറി സ്കൂൾ അധ്യാപകനായിട്ടാണ് ഈ രാജ്യത്ത് എത്തുന്നത്.

കോട്ടയം ജില്ലയിൽ കിടങ്ങൂർ സ്വദേശിയായ ഡോ. ഫിലിപ്പ് ജോസഫ് കടുതോടി എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും പൊളിറ്റിക്സിൽ എംഎയും ബോംബെ സെന്റ് സേവേഴ്സ് കോളജിൽ നിന്നും ബിഎഡും മദ്രാസ് സർവ്വകലാശാലയിൽ നിന്നും എഡ്യുക്കേഷനൽ മാനേജ്മെന്റിൽ എംഎഡും എംഫിലും പിച്ച്ഡിയും നേടിയിട്ടുണ്ട്. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രഫസർ ഡി. രാജാ ഗണേശന്റെ മാർഗ്ഗ നിർദേശത്തിലാണ് അദ്ദേഹം ഡോക്ടറൽ സ്റ്റഡിസ് ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രശംസയിൽ പാപ്പുവാ ന്യുഗിനിയിലെ വത്തിക്കാൻ അംബാസിഡർ ആർച്ച് ബിഷപ്പ് ഡോ. മാർ കുര്യൻ വയലുങ്കൽ സർവ്വകലാശാല ചാൻസലർ, പ്രോ ചാൻസലർ, വൈസ് ചാൻസലർ, കേരളാ ഹൈക്കോടതി മുൻ ജസ്റ്റീസ് ഹറൂൺ. അൽ റഷീദ് എന്നിവർ അദ്ദേഹത്തെ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com