ADVERTISEMENT

മെല്‍ബണ്‍∙ ഓസ്ട്രേലിയയുടെ സ്വര്‍ഗീയമധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍ ദിവസമായ മേയ് 24 ന്(ഞായറാഴ്ച), ഓസ്ട്രേലിയായിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളോടൊപ്പം ഓസ്ട്രേലിയ രാജ്യത്തെയും മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയെയും, രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ ദൈവമാതാവായ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമെന്ന് ബിഷപ്പ് ബോസ്കോ പുത്തൂര്‍, രൂപതാ സമുഹത്തിനായി തയാറാക്കിയ പ്രത്യേക സര്‍ക്കുലറിലൂടെ അറിയിച്ചു. കൊറോണ മഹാമാരി മൂലം രോഗികളായവരെയും രോഗത്തിന്‍റെ ആശങ്കയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെയും തൊഴില്‍ നഷ്ടപ്പെട്ടവരെയും സാമ്പത്തികക്ലേശം അനുഭവിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് പ്രാർഥിക്കാന്‍ പിതാവ് ആഹ്വാനം ചെയ്തു. 

മേയ് 24നു രാവിലെ 10 നും വൈകിട്ട് 5നും രൂപതാ കാര്യാലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനകള്‍ക്ക് ശേഷം ഓസ്ട്രേലിയ രാജ്യത്തെയും രൂപതയെയും എല്ലാ ഇടവകകളെയും പരിശുദ്ധ അമ്മക്കു പ്രതിഷ്ഠിക്കുന്ന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ബോസ്കോ പുത്തൂര്‍ നേതൃത്വം നൽകും. രാവിലെയും വൈകിട്ടുമുള്ള വിശുദ്ധ കുര്‍ബാനയും പ്രതിഷ്ഠാ കര്‍മ്മവും ശാലോം ടെലിവിഷന്‍ ചാനലിലും രൂപതയുടെയും ശാലോം ഓസ്ട്രേലിയയുടെയും വെബ്സൈറ്റിലും ഫേസ്ബുക്ക് പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യും. മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും ഓണ്‍ലൈന്‍ കുര്‍ബാനകള്‍ക്കു ശേഷം വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com