sections
MORE

ഓസ്ട്രേലിയയിൽ മരിച്ച കോച്ചേരില്‍ കെ.ജെ. ജോർജിന്റെ സംസ്കാരം ജൂൺ 6ന്

kg-george
SHARE

പെർത്ത്∙ പെർത്തിലെ സർ ചാൾസ് ഗാർഡനെർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ച കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് ഹയര്‍ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിന്‍സിപ്പല്‍ കുമ്പളങ്ങി കോച്ചേരില്‍ കെ.ജെ.ജോർജിന്റെ  (തങ്കച്ചന്‍, 69) സംസ്കാരം ജൂൺ ആറിനു പെർത്തിലെ ഷെൻണ്ടൻ പാർക്ക്  സെന്റ് അലോഷ്യസ് പള്ളിയിൽ നടക്കും. ( St. Aloysius Church, 84 Keightley Road West, Shenton park 6008 ) രാവിലെ 8.15ന് പൊതുദർശനം. ഒൻപതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.30ന് കാരക്കാട്ടാ സെമിത്തേരി ചാപ്പലിൽ ( Karrakatta Cemetery chapel Railway Rd, Karrakatta WA 6010 ) ശുശ്രൂഷകളോടെ സംസ്കാരം. കോവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ പരിമിതമായ ആളുകൾക്ക്  മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.( RSVP to Deepa Siby-0402750821 )

പെർത്തിലെ സർ ചാൾസ് ഗാർഡനർ ഹോസ്പിറ്റലിൽ കഴിഞ്ഞ മേയ് 30ന് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്  നാലു പെണ്മക്കളുടെ പിതാവായ ഇദ്ദേഹം മൂന്നു മാസത്തേക്ക് Joondalup Edith Cowan  (ECU) യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് ആയ മകൾ നിർമ്മല നിബിന്റെ അടുത്ത് വന്നതാണ് കോവിഡ് വ്യാപനംമൂലം തിരികെ നാട്ടിലേക്കു പോകാൻ സാധിക്കാതെ വരുകയായിരുന്നു.  വളരെ ആരോഗ്യവനായിരുന്ന ഇദ്ദേഹം പെട്ടെന്ന് ബ്ലഡ്‌ പ്രഷർ കൂടുകയും ഹൃദയാഘാതം ഉണ്ടാകുകയും മുന്ന് ദിവസമായി ICU വിൽ കഴിയവേ ആണ് മരണം സംഭവിച്ചത്. 

ഭാര്യ മേരി വർഷങ്ങൾക്കു മുൻപ്  മരിച്ചിരുന്നു. മക്കള്‍ ഷാലിമ (ഒഎല്‍സിജിഎച്ച്എസ്, തോപ്പും പടി), ഷാലിയ (മ‍ഞ്ജു) (കിറ്റ് കോ, എറണാകുളം), നിര്‍മല (പെര്‍ത്ത്) , ശ്വേത (സിഡ്നി). മരുമക്കള്‍ അരൂര്‍ കൈതവേലിക്കകത്ത് ഗില്‍ബര്‍ട്, ചുണങ്ങംവേലി കണിയോടിക്കല്‍ ലോയ്ഡ്, ഇടപ്പള്ളി മലമേല്‍ നിബിന്‍ (പെര്‍ത്ത്), ഇലഞ്ഞി  പുത്തന്‍ പറമ്പില്‍ അനൂപ് (സിഡ്നി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA